ബെംഗളൂരുവിനും മംഗളൂരുവിനുമിടയിലുള്ള പുതിയ വന്ദേഭാരത് സർവ്വീസ് ഉടൻ ആരംഭിച്ചേക്കും. ഹാസൻ-മംഗളൂരു റെയില്‍വേ ലൈനിലെ സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് (ചുരം) മേഖലയിലെ ട്രെയല്‍ റണ്‍ ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.ഓഗസ്റ്റ് 12 മുതല്‍ 19 വരെയായിരുന്നു ട്രയല്‍ റണ്‍ നടന്നത്. ലഖ്‌നൗവില്‍ നിന്നുള്ള ആർ.ഡി.എസ്.ഒ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.57 തുരങ്കങ്ങളും 226-ലധികം പാലങ്ങളും 108 വളവുകളും നിറഞ്ഞ പാതയാണിത്. അതുകൊണ്ട് തന്നെ ട്രെയിൻ ഗതാഗതം ഇവിടെ വളരെ വെല്ലുവിളി നിറഞ്ഞതാണ്. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കില്‍ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാതകൂടിയാണിത്.

ഇതുവഴി പോകുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ മുന്നിലെ എൻജിന് പുറമെ പിന്നില്‍ നിന്ന് തള്ളാനായി ‘ബാങ്കർ ലോകോമോട്ടീവ്’ എന്ന പ്രത്യേക എൻജിനുകളും ഘടിപ്പിക്കാറുണ്ട്. മാത്രമല്ല ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ബാങ്കർ എഞ്ചിനുകളുടെ സഹായം ഇല്ലാതെ തന്നെ വന്ദേഭാരത് ഇവിടെ ട്രയല്‍ റണ്‍ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ വന്ദേഭാരത് സർവ്വീസ് എന്നെത്തും എന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.ദക്ഷിണ റെയില്‍വെയുടെ മൈസൂർ ഡിവിഷനാണ് ഈ മേഖല നിയന്ത്പിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് എഇബി സിസ്റ്റം ഘടിപ്പിച്ച 16 കോച്ചുകളുള്ള പുതിയ വന്ദേ ഭാരത് റാക്ക് ഉടൻ എത്തുമെന്നാണ് മൈസൂരു ഡിവിഷണല്‍ റെയില്‍വേ മാനേജർ അറിയിച്ചിരിക്കുന്നത്. അതേസമയം ട്രെയിനിൻ്റെ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. റെയില്‍വെ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്.ഘട്ട് മേഖലയിലൂടെ സാധാരണ ട്രെയിൻ നിലവില്‍ രണ്ടര മണിക്കൂറെടുത്താണ് യാത്ര പൂർത്തിയാക്കുന്നത്.
ഗത്തിലുള്ള യാത്രയാണ് വന്ദേഭാരത് സർവ്വീസുകളുടെ പ്രത്യേകത. എന്നിരുന്നാലും ഈ ഘട്ട് മേഖലയിലൂടെ മറ്റ് ട്രെയിനപകളെ പോലെ തന്നെ സാവധാനമായിരിക്കും വന്ദേഭാരതും യാത്ര നടത്തുക. നിലവില്‍ ഈ റൂട്ടില്‍ 9.30 മണിക്കൂറിന് മുകളിലെടുത്താണ് ട്രെയിനുകള്‍ സർവ്വീസ് പൂർത്തിയാക്കാറുള്ളത്. അതേസമയം വന്ദേഭാരത് 8 മണിക്കൂറിനുള്ളില്‍ യാത്ര പൂർത്തിയാക്കുമെന്നാണ് വിലയിരുത്തുന്നത്.പുതിയ വന്ദേഭാരത് ബെംഗളൂരുവിനും മംഗളൂരുവിനുമിടയില്‍ മാത്രം സർവീസ് നടത്തണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാല്‍ കാർവാർ അല്ലെങ്കില്‍ മഡ്ഗാവ് വരെ നീട്ടി തീർദേശ കർണാടകയിലെ മുഴുവൻ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ സർവ്വീസ് വേണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.നിലവിലുള്ള മംഗളൂരു സെൻട്രല്‍-മഡ്ഗാവ് വന്ദേ ഭാരതിനെ ഈ പുതിയ ട്രെയിനുമായി ലയിപ്പിക്കണമെന്ന ആവശ്യവും ചിലർ ഉയർത്തുന്നുണ്ട്.