Home കർണാടക ബെംഗളൂരു സബര്‍ബൻ; ഏറ്റവും കുറഞ്ഞ ടെൻഡര്‍ തുകയുമായി അദാനി ഗ്രൂപ്പിൻ്റെ പിന്തുണയുള്ള കമ്പനി

ബെംഗളൂരു സബര്‍ബൻ; ഏറ്റവും കുറഞ്ഞ ടെൻഡര്‍ തുകയുമായി അദാനി ഗ്രൂപ്പിൻ്റെ പിന്തുണയുള്ള കമ്പനി

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുമായി (ബിഎസ്‌ആർപി) ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ അതിവേഗത്തില്‍.7.8 കിലോമീറ്റർ എലിവേറ്റഡ് സെക്ഷന്റെ നിർമാണ ജോലികള്‍ക്കായി ഏറ്റവും കുറഞ്ഞ ടെൻഡർ നല്‍കി അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള സെമിന്ത്യ പ്രോജക്‌ട്സ് ലിമിറ്റഡ്.കർണാടക റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കെ-റൈഡ്) 671.6 കോടി രൂപ കണക്കാക്കിയിരിക്കുന്ന പദ്ധതിക്ക് സെമിന്ത്യ 665.6 കോടി രൂപയാണ് ക്വോട്ട് ചെയ്തത്.

റെയില്‍ വികാസ് നിഗം ലിമിറ്റഡ് 759 കോടി രൂപയും എച്ച്‌ജി ഇൻഫ്ര എൻജിനീയറിങ് ലിമിറ്റഡ് 790 കോടി രൂപയും അഫ്കോണ്‍സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 802 കോടി രൂപയുമാണ് ലേലത്തില്‍ സമർപ്പിച്ചത്. 148 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കെ-റൈഡ്.മുൻപ് ഹെബ്ബാളിനും സില്‍ക്ക് ബോർഡിനും ഇടയിലുള്ള തുരങ്ക റോഡ് പദ്ധതിക്ക് ഏറ്റവും കുറഞ്ഞ ലേലം സമർപ്പിച്ചവരായി അദാനി ഗ്രൂപ്പ് മാറിയിരുന്നു. കോറിഡോർ -2 ന്റെ എലിവേറ്റഡ് കോറിഡോറിനുള്ള ടെൻഡർ മെയ് മാസത്തില്‍ ക്ഷണിച്ചിരുന്നു. ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 23ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനെ കണ്ടിരുന്നു.മതിക്കെരെയ്ക്കും യശ്വന്ത്പൂരിനും ഇടയിലുള്ള ഏകദേശം 1.2 കിലോമീറ്റർ ഡബിള്‍ ഡെക്കർ ഘടനയാണ് പാക്കേജിന്റെ പ്രധാന ഘടകം.

താഴത്തെ നിലയില്‍ ഒരു റോഡ് ഫ്ലൈഓവറും അതിനു മുകളില്‍ എലിവേറ്റഡ് സബർബൻ റെയില്‍ വയഡക്റ്റും ഈ ഘടനയില്‍ ഉള്‍പ്പെടും. ബിഎസ്‌ആർപിയുടെ മല്ലിജ് ലൈൻ (ഇടനാഴി-2) ബയപ്പനഹള്ളി മുതല്‍ ചിക്കബനവാര വരെ ഏകദേശം 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇതില്‍ ഏകദേശം 8 കിലോമീറ്റർ എലിവേറ്റഡ് അലൈൻമെന്റും ഗ്രേഡില്‍ 17.5 കിലോമീറ്ററും ഉള്‍പ്പെടുന്നു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭൂമി ലഭ്യമല്ലാത്തതിനാല്‍ 2025 ജൂണില്‍ എല്‍ ആൻഡ് ടി പിന്മാറിയതിനെത്തുടർന്ന് പദ്ധതി സ്തംഭിച്ചിരുന്നു.

148 കിലോമീറ്ററില്‍ പദ്ധതി; ചെലവ് 15,767 കോടി148 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു നിർദിഷ്ട റെയില്‍ ശൃംഖലയാണ് ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി (BSRP). 2022 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ബെംഗളൂരു നഗരത്തോട് ചേർന്നുള്ള പ്രാന്തപ്രദേശങ്ങള്‍, പട്ടണങ്ങള്‍, പ്രധാന സാമ്പത്തിക കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനാണ് ബെംഗളൂരു സബർബൻ റെയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെയില്‍വേ മന്ത്രാലയവും കർണാടക സർക്കാരും സംയുക്ത സംരംഭമായ K-RIDE ആണ് 15,767 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group