കീവ്: യുക്രെയിനിലെ മലയാളി വിദ്യാര്‍ത്ഥി ഔസാഫിനെ അറിയാത്തവരായി ഇപ്പോള്‍ അധികം പേര് ഉണ്ടാവില്ല. കാരണം ട്രോളുകളില്‍ അടുത്തിടെ ഇത്രയും നിറഞ്ഞൊരാള്‍ ഇല്ല. യുദ്ധത്തെ തുടര്‍ന്ന് സുരക്ഷിതമായി ഇരിക്കാന്‍ ബങ്കറില്‍ അഭയം തേടിയ ഔസാഫ് ഒരു യുക്രെയിന് സ്വദേശിയോട് തട്ടിക്കയറിയതിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ഷവര്‍മ കഴിക്കാന്‍ ഇയാള്‍ പുറത്തിറങ്ങിയതും, സൈനികരുടെ വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്ന് സൈനികര്‍ ചോദ്യം ചെയ്തതും എല്ലാം വീഡിയോയില്‍ പങ്കുവച്ചിരുന്നു. സൈന്യത്തിന്റെ കൈയില്‍ നിന്നും താന്‍ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതെന്നും ഔസാഫ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായി. ഒപ്പം ട്രോളുകളും, വിമര്‍ശനങ്ങളും. ഇപ്പോള്‍ ഔസാഫിന് പിന്തുണയുമായി സുഹൃത്തുക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.
‘ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ ശബ്ദമായി മാറിയത് ഔസാഫ് ആയിരുന്നു. അവന് നേരെയുള്ള സൈബര്‍ ആക്രമണം കാണുമ്ബോള്‍ വിഷമമുണ്ട്. ഞങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് ഔസാഫ് അങ്ങനെയൊരു വീഡിയോ ചെയ്തത്. മദ്യപിച്ച് മോശമായി പെരുമാറിയ ആളെയാണ് ഔസാഫ് പിടിച്ചു തള്ളിയത്. ഞങ്ങളെ സംരക്ഷിക്കാനാണ് ഔസാഫ് ശ്രമിച്ചത്. മണ്ടന്മാരായതുകൊണ്ടല്ല കേരളത്തില്‍ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാന്‍ വന്നത്. ഹിജാബിട്ട ഭീകരരെന്ന് കമന്റില്‍ ചിലര്‍ പരിഹസിച്ചു. പുറത്ത് പോയാല്‍ ആകെ കഴിക്കാന്‍ കിട്ടുന്നത് ഷവര്‍മ ആണ്. അത് അവന് ഞങ്ങള്‍ക്ക് മേടിച്ച് തരാന്‍ വേണ്ടിയാണ് പോയത്. ഞങ്ങള്‍ക്ക് വേണ്ടി വാങ്ങിയ ഷവര്‍മ വിശപ്പ് കൊണ്ടാണ് അവന് കഴിച്ചത്’, പെണ്‍കുട്ടികള്‍ പറയുന്നു.
‘ ‘ഞങ്ങള്‍ എണീക്കുന്നത് തന്നെ ബോംബിന്റെ ശബ്ദം കേട്ടിട്ടാണ്…ഞങ്ങളെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല..ഓരോ വീഡിയോയിലെ കമന്റ്സ് കണ്ടാല്‍ it hurts a lot, നമ്മളെ സഹായിക്കാന്‍ വേണ്ടി ആണ് ഔസാഫ് വീഡിയോ ചെയ്തത്..മെട്രോയിലെ വിഡിയോയില്‍ അവന് ഒരാളെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞു കുറെ പേര് തെറി പറയുന്നുണ്ട്..ബോംബ് പൊട്ടിയ ശബ്ദം കേട്ടാണ് എല്ലാവരും മെട്രോയിലേക്ക് ഓടി കയറിയത്..ഞങ്ങള്‍ വന്ന സമയം മുതല്‍ മദ്യപിച്ച ഒരാള്‍ ഞങ്ങളെ നോക്കുന്നുണ്ട്..ഞങ്ങളെ മാത്രമല്ല.അവിടെയുള്ള പല പെണ്‍കുട്ടികളെയും നോക്കുക.
അവരുടെ ഇടയില്‍ പോയി നില്ക്കുക, ഇങ്ങനെ കുറെ ഡിസ്റ്റര്‍ബന്‍സ് ഉണ്ടായിരുന്നു. അവന് ആ രീതിയില്‍ ഫ്രസ്ട്രേറ്റഡ് ആയിരുന്നു. നമ്മള് ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അവന്റെ ദേഹത്ത് തൊട്ടിട്ടാണ് അവന് റിയാക്ട് ചെയ്തത്. ദേഹത്ത് തൊട്ടാല്‍ ആരായാലും റിയാക്ട് ചെയ്യും..ഇപ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തൊട്ടപ്പോള്‍ ആണ് റിയാക്ട് ചെയ്തതെങ്കില്‍ ഞങ്ങളെ എല്ലാവരും പ്രശംസിച്ചേനെ.അവന് ആയതുകൊണ്ട് തെറി പറയുന്നു. അവന് റിയാക്ട് ചെയ്തതിനു ഉടനെ തന്നെ സോറി പറയുന്നുണ്ട്. റഷ്യന്‍ അറിയുന്നവര്‍ക്ക് അത് മനസിലാവും, അവന് അപ്പോള്‍ തന്നെ റഷ്യനില്‍ സോറി എന്ന് പറയുന്നുണ്ട്…ഈ മെട്രോ സ്റ്റേഷന്റെ തൊട്ടു പുറത്ത് തന്നെയാണ് ആ ഷവര്‍മ ഷോപ്പ്. ഞങ്ങള്‍ക്ക് വേണ്ടി ആണ് അവന് ഫുഡ് വാങ്ങാന്‍ പോയത്.
ഞങ്ങള്‍ രാവിലെ ബോംബിന്റെ ശബ്ദം കേട്ട് ഓടി വന്നതാണ്. വെള്ളം പോലും കുടിച്ചിട്ടില്ലായിരുന്നു. ഇവളുടെ പാസ്പോര്‍്ട്ട് എടുക്കാന്‍ വേണ്ടി കൂടിയാണ് ഔസാഫ് പോയത്. ഞങ്ങള്‍ക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ഇവള് പോവേണ്ട എന്ന് പറഞ്ഞിട്ടും അവന് പോയി, എങ്ങനെയെങ്കിലും കിട്ടട്ടെ എന്ന് കരുതി ആണ് പോയത്. ഞങ്ങള്‍ ഇവിടെ സര്‍വൈവ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ഔസാഫും ഗിരിയും ആണ്. അവര്‍ പുറത്തു പോയി ഭക്ഷണം മേടിച്ചു കൊണ്ട് വന്നതാണ് ഞങ്ങള്‍ ഈ നാലാം ദിവസവും ഇവിടെ സര്‍വൈവ് ചെയ്യുന്നത്.
ഔസാഫ് രണ്ടാമത്തെ വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെ:
‘ ഷവര്‍മ കഴിക്കാന്‍ പോയതായിരുന്നു. തിരിച്ച് വരുന്ന സമയത്ത് പട്ടാളക്കാര്‍ പിടിച്ചു. അവര്‍ കരുതി അവരെയാണ് ഞാന്‍ ഷൂട്ട് ചെയ്യുന്നതെന്ന്. ശരിക്കും ഞാന്‍ വീഡിയോ എടുത്തതാ, പക്ഷെ അവര്‍ അത് ഡിലീറ്റ് ചെയ്യിച്ചു. ഞാന്‍ വിചാരിച്ചു, ഞാന്‍ വെടി കൊണ്ട് മരിച്ചെന്ന്. ഫുള്‍ തെറിയാണ്, തെറി വിളിച്ചിട്ട് പറയുവാ… ഡിലീറ്റ് ചെയ്യാന്‍. ഒടുവില്‍ കാല് പിടിക്കുന്നത് പോലെയാക്കി. ഞാന്‍ കരുതി ഞാന്‍ ഷഫീദ് ആയെന്ന്. ഇന്ത്യന്‍ എംബസിയെ ആരെങ്കിലും വിളിക്കുവോ. എന്ത് ചര്‍ച്ചയാണ് അവര്‍ നടത്തുന്നത്’, ഇങ്ങനെയാണ് യുവാവ് തന്റെ വീഡിയോയില്‍ പറയുന്നത്.
നേരത്തെ ബങ്കറില്‍ അഭയം തേടിയപ്പോള്‍ ശബ്ദം കുറച്ച് സംസാരിക്കാന്‍ പറഞ്ഞ യുക്രൈന് സ്വദേശിയോടെ തട്ടിക്കയറുന്ന ഔസാഫ് എന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോള്‍ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നതോടെ വിമര്‍ശനമാണ് ഔസാഫ് സൈബര്‍ ഇടത്തില്‍ നേരിടുന്നത്.
ഷവര്‍മ കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ പട്ടാളക്കാരുടെ കയ്യില്‍ അകപ്പെട്ട കാര്യം വിവരിച്ചു കൊണ്ടാണ് ഔസാഫ് രംഗത്തുവന്നത്. പട്ടാളക്കാരെ ഷൂട്ട് ചെയ്തപ്പോള്‍ അത് അവര്‍ നിര്‍ബന്ധിച്ചു ഡിലീറ്റു ചെയ്ത കാര്യവും ഔസാഫ് വിവരിക്കുന്നുണ്ട്. ശരിക്കും വീഡിയോ ഷൂട്ട് ചെയത്ിരുന്നു. ഇനിയും ഷൂട്ട് ചെയ്യുമെന്നും ഔസാഫ് പറയുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് ഔസാഫിനെതിരെ വിമര്‍ശനം ഉയരുന്നത്. നേരത്തെ ബങ്കറിലെ വീഡിയോയുടെ പേരിലും വിമര്‍ശനം കേട്ടിരുന്നു ഔസാഫ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന വീഡിയോയില്‍ ഹംസയുടെ വാക്കുകള്‍ ഇങ്ങനെ:
” ഷവര്‍മ കഴിക്കാന്‍ വേണ്ടി പുറത്തുവന്നതായിരുന്നേ.. പിന്നെ എനിക്ക് വേറൊരു സ്ഥലത്ത് പോകാനുണ്ടായിരുന്നു.. ഒരു ഡോക്യൂമെന്റെ എടുക്കാന്‍.. പക്ഷേ വരുമ്ബോള്‍ പട്ടാളക്കാര്‍ പിടിച്ചു. ഫുള്ള് ചീത്ത പറയല്‍. കാരണം ഞാന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. അവര്‍ വിചാരിച്ചു അവരുടെ വീഡിയോ എടുക്കുന്നതാന്ന്… ശരിക്കും ഞാന്‍ വീഡിയോ എടുത്തത് തന്ന്യാ.. എന്നിട്ട് അവര്‍ എന്നെക്കൊണ്ട് ഡിലീറ്റും ചെയ്യിച്ചു.. ഞാന്‍ വിചാരിച്ചു ഞാന്‍ വെടി കൊണ്ടു മെരിച്ചു.. വെടികൊണ്ട് ശഹീദ് ആയീന്ന്…അതും പട്ടാളക്കാരില്ലേ.. അങ്ങനെത്തെ വണ്ടീലാണ് വരുന്നത്. സാധാരണ സിവിലിയന്‍സ് യൂസ് ചെയ്യുന്ന കാറിലേ്… അതില്‍ പട്ടാളക്കാര്‍.. എന്റെ മോനേ.. ബ്ലിയാച്ച്, ബ്ലിയാച്ച്… ഫുള്‍ തെറി… തെറി വിളിച്ചിട്ട് പറയാ.. അത് ഡീലീറ്റ് ചെയ്യാന്‍…
ഞാന്‍ വിചാരിച്ച് ഞാന്‍ കൊണ്ട് മരിച്ച് തീര്‍ന്ന്ന്ന്.. ഹൊ… ഞാന്‍ ഒടുവില്‍ കാല് പിടിക്കുന്നത് പോലെയാക്കി… ഓച്ചിന് ഇസവിനീത്തേന്ന് പറഞ്ഞ് കാല് പിടിക്കുന്നത് പോലെയാക്കീട്ടാണ്…അവരെന്നിട്ട് പറഞ്ഞു റീസന്റ്ലി ഡിലീറ്റ് എന്ന്…ഐഫോണ്‍ റീസന്റില്ി ഡിലീറ്റ് എന്ന്… ഇവര്‍ക്ക് ഇംഗ്ലീഷ് അങ്ങനെ അറിയില്ലാലോ.. മോനേ ഞാന്‍ ഇനി ഞാന്‍ പുറത്തേക്കില്ല… എന്നാളും ഞാന്‍ വീഡിയോ എടുക്കും. ഏത് നിങ്ങള്‍ മനസ്സിലാക്കണം നമ്മള് കഷ്ടപ്പെടുന്ന കഷ്ടപ്പെടല്. ഇന്ത്യന്‍ എംബസീനെ ആരെങ്കിലും വിളിക്ക്വേ.. ഞാന്‍ ഇങ്ങനെ വെറുതേ… ഇടുന്നേ.. എന്ത് ചര്‍ച്ചയാണ് അവര്‍ നത്തുന്നേ….” ഇങ്ങനെയാണ് ഹംസയുടെ വീഡിയോ പോകുന്നത്.
യുക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരണപ്പെട്ടു