Home covid19 കോവിഡ് കേസുകൾ കുറഞ്ഞു കർണാടകം ;ഇന്ന് രോഗം സ്ഥിരീകരിച്ചത് 2372 പേർക്ക്

കോവിഡ് കേസുകൾ കുറഞ്ഞു കർണാടകം ;ഇന്ന് രോഗം സ്ഥിരീകരിച്ചത് 2372 പേർക്ക്

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 2372 പേർക്കാണ്. 5395 പേർ രോഗമുക്തി നേടി. 2.31 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 102279 പരിശോധനകളാണ് ഇന്ന് നടത്തിയത്. 27 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39640 ആയി. സജീവ കേസുകളുടെ എണ്ണം 35697.

ബെംഗളൂരുവിൽ 1059 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2501 പേർ ഇന്ന് രോഗമുക്തി നേടി. 07 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16769 പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1770868 ആണ്. സജീവ കേസുകൾ 14230.

You may also like

error: Content is protected !!
Join Our WhatsApp Group