വാഷിങ്ടണ്‍ ഡി.സി: എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ പാമ്ബിനെ പേടിച്ച് പുകയിട്ടപ്പോള്‍ വീട് കത്തിയമര്‍ന്ന ഹതഭാഗ്യനുണ്ട് അമേരിക്കയില്‍.വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ പൂള്സ്വില്ലയിലാണ് സംഭവം.പാമ്ബിനെ തുരത്താന്‍ വീട്ടുടമ പുകയിടുകയായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ തീപടര്‍ന്ന് വീട് കത്തിയമരുകയായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷം ഡോളറിന്‍റെ നഷ്ടം കണക്കാക്കുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ പാമ്ബുകള്‍ക്ക് അപകടത്തില്‍ എന്ത് സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. 13 മുടക്കി നിര്‍മിച്ച വീടാണ് കത്തിയമര്‍ന്നത്.നവംബര്‍ 23ന് രാത്രിയാണ് തീപിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ബേസ്മെന്റില്‍ നിന്ന് പടര്‍ന്ന് തുടങ്ങിയ തീയണക്കാന്‍ 75 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.