Home Featured ഔട്ടറിങ് റോഡിലെ ഗതാഗത കുരുക്കൊഴിവാക്കാൻ റോഡ് വീതി കൂട്ടുന്നു.

ഔട്ടറിങ് റോഡിലെ ഗതാഗത കുരുക്കൊഴിവാക്കാൻ റോഡ് വീതി കൂട്ടുന്നു.

ബെംഗളുരു • കെആർ പുരം വിമാനത്താവള മെട്രോപാത നിർമാണം 3മാസത്തിനകം തുടങ്ങാനിരിക്കെ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബെന്നിഗനഹള്ളി മുതൽ കെആർ പുരം റെയിൽവേ സ്റ്റേഷൻ വരെയുള്ള 1.5 കിലോമീറ്റർ റോഡ് വീതി കൂട്ടും.ഇതോടെ ബയ്യപ്പനഹള്ളിയിൽ നിന്ന് ഔട്ടർ റിങ് റോഡിലൂടെ വൈറ്റ്ഫീൽഡ്, സിൽക്ബോർഡ് ജംക്ഷൻ മേഖലകളിലേക്കുള്ള ഗതാഗതക്കുരുക്കിന് ആശ്വാസമാകും. റോഡ് വികസനം രണ്ടാഴ്ചയ്ക്കകം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎം ആർ സി )വീതി കൂട്ടുന്ന റോഡിൽ മൂന്നിടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമിക്കും. റോഡ് വികസനം കഴിഞ്ഞ മാസം തുടങ്ങാനിരുന്നതാണെങ്കിലും കനത്ത മഴ തടസ്സമായി. ഈ മേഖലയിൽ അഴുക്കുചാൽ നവീകരണവും പുരോഗമി ക്കുകയാണ്.

റോഡ് വീതി കൂട്ടാൻ 340 കോടി രൂപ ചെലവിൽ 80 പേരുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നു. ഇവിടത്തെ കെട്ടിടങ്ങളിൽ ചിലതു മാസങ്ങൾക്കു മുൻപു പൊളിച്ചുനീക്കിയിരുന്നു.കെആർ പുരം പാലത്തിനു സമീപത്തെ റോഡുകളുടെയും വീതി കൂട്ടുമെന്നു ബിഎംആർസി അധികൃതർ പറഞ്ഞു. ഇവിടെ നിർമാണത്തിലുള്ള മെട്രോ സ്റ്റേഷൻ മുതൽ ടിൻ ഫാക്ടറി വരെയുള്ള റോഡ് 2 വരിയാക്കി. ടിൻ ഫാക്ടറിയിൽ നിന്നു ബയ്യപ്പനഹള്ളിയിലേക്കുള്ള റോഡും ഒരു വരി കൂടി ഉൾപ്പെടുത്തി വികസിപ്പിക്കും. ഈ പാതയിൽ 2 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നിർമിക്കും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group