Home കർണാടക ജോലിക്ക് പോകുന്നതിനിടെ ബൈക്ക് അപകടം; ബെംഗളൂരുവിൽ മലയാളി നഴ്സിൻറെ ദാരുണാന്ത്യം! യാത്രാവേളകളിൽ ജാഗ്രത പാലിക്കുക

ജോലിക്ക് പോകുന്നതിനിടെ ബൈക്ക് അപകടം; ബെംഗളൂരുവിൽ മലയാളി നഴ്സിൻറെ ദാരുണാന്ത്യം! യാത്രാവേളകളിൽ ജാഗ്രത പാലിക്കുക

റോഡപകടങ്ങളിൽ പൊലിയുന്ന യുവത്വത്തിന്റെ വേദനയേറുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ഐടി നഗരമായ ബെംഗളൂരു വീണ്ടും സാക്ഷ്യം വഹിച്ചത്. ജോലിക്ക് പോകുന്നതിനിടെയുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ മലയാളി നഴ്സ് രഞ്ജിത്ത് (26) മരണപ്പെട്ട വാര്‍ത്തയോടെയാണ് വെള്ളിയാഴ്ച നഗരം ഉണർന്നത്.മലപ്പുറം കൊണ്ടോട്ടി കിഴശ്ശേരി സ്വദേശി കണിയാരതൊടി വീട്ടിൽ ജിമന്റെ മകനാണ് വിടപറഞ്ഞ രഞ്ജിത്ത്. ജോലി സ്ഥലമായ സ്വകാര്യ ആശുപത്രിയിലേക്ക് പുലർച്ചെ മൂന്ന് മണിയോടെ ബൈക്കിൽ പോകുമ്പോൾ കുഡ്‌ലു ഗേറ്റിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓൾ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂർ പ്രവർത്തകരുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. (രജനിയാണ് മാതാവ്; ശ്രീജിത്ത്, യദുനന്ദ എന്നിവർ സഹോദരങ്ങളാണ്).

You may also like

error: Content is protected !!
Join Our WhatsApp Group