Home covid19 കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കില്ല :ഓഫ്‌ലൈൻ ക്ലാസ്സ്‌ തുടരാൻ തന്നെ തീരുമാനം – വിദ്യാഭ്യാസ വകുപ്പ്

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കില്ല :ഓഫ്‌ലൈൻ ക്ലാസ്സ്‌ തുടരാൻ തന്നെ തീരുമാനം – വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: ഒമിക്രോൺ ഭീതിക്കിടയിലും സ്കൂളുകളിൽ ഓഫ്ലൈൻ ക്ലാസുകൾ തുടരാൻ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിൽ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ (ടിഎസി) നിർദേശമാണ് പിന്തുടരുന്നതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മിഷണർ ആർ.വിശാൽ പറഞ്ഞു.

സ്കൂളുകൾ നിരീക്ഷിക്കു കയും ആവശ്യമായ മുൻകരു തൽ എടുക്കുകയും ചെയ്യുന്നുണ്ട്. അത് കൂടാതെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും രണ്ടുഡോസ് വാക്സിനുകളും എടുത്തിരിക്കണംസ്കൂളുകൾ തുറന്നതു വിദ്യാർഥികൾക്കു വളരെ പ്രയോജനകരമാണെന്നും വിശാൽ പറഞ്ഞു.ഒമിക്രോൺ രക്ഷിതാക്കളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗവും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സ്കൂളുകളിൽ കോവിഡ് ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്നും എന്നാൽ ഇതിനു സമീപത്തെ കടകളിലും മറ്റുമുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group