കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കിഴക്കേമാട്ടുക്കട്ട തൂപ്പനാമലയില്‍ ആരോമല്‍ സന്തോഷിനെ(26) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹിതനായ ഇയാള്‍ പ്രണയംനടിച്ച് 17കാരിയെ അവരുടെ വീട്ടിലും വാഹനങ്ങളിലുംവച്ച് ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് പൊലീസില്‍ പരാതി നല്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സിഐ കെ പ്രേംകുമാർ, എസ്.ഐ എബി ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം.