Home Featured “ബോളിവുഡ് നെറ്റിൽ ” കന്നഡ പാട്ട് വെച്ചില്ല ; ന്യൂബെൽ റോഡിൽ പബ്ബിൽ സംഘർഷം

“ബോളിവുഡ് നെറ്റിൽ ” കന്നഡ പാട്ട് വെച്ചില്ല ; ന്യൂബെൽ റോഡിൽ പബ്ബിൽ സംഘർഷം

by admin

ബെംഗളൂരു : ന്യൂബെൽ റോഡിലെ പ്രശസ്തമായ ഒരു പബ്ബിൽ കന്നഡ പാട്ട് വെക്കാത്തതിന്റെ പേരിൽ വാക്ക് തർക്കവും സംഘർഷവും . ഇന്നലെ രാത്രി പബ്ബിലെ “ബോളിവുഡ് നെറ്റിൽ ” ആയിരുന്നു സംഘർഷം .പാർട്ടിക്കിടയിൽ കന്നഡ പാട്ട് വേണമെന്ന ഒരുപറ്റം ആൾക്കാരുടെ ആവശ്യത്തെ അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു വാക് തർക്കത്തിന്റെ ആരംഭം . അതിൽ അക്രമാസക്തരായ കുറച്ചു പേരെ പബ്ബ് ജീവനക്കാർ പുറത്താക്കിയെങ്കിലും വീണ്ടും വീഡിയോ ചിത്രീകരിച്ചു കൊണ്ട് പബ്ബിൽ കയറി പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു . കന്നഡ ഭാഷയെ അപമാനിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ ലൈവ് ചെയ്തു കൊണ്ടായിരുന്നു പ്രശ്നം.വീഡിയോ വൈറൽ ആവുകയും സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം ചർച്ചയാവുകയും ചെയ്തിട്ടുണ്ട്

വീഡിയോ കാണാം 👇👇👇👇👇

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group