Home Featured മൊഴിചൊല്ലിയശേഷംവീണ്ടും വിവാഹിതനായാലും മുൻ ഭാര്യയ്ക്ക് ജീവനാംശം നൽകണം ഹൈക്കോടതി വിധി

മൊഴിചൊല്ലിയശേഷംവീണ്ടും വിവാഹിതനായാലും മുൻ ഭാര്യയ്ക്ക് ജീവനാംശം നൽകണം ഹൈക്കോടതി വിധി

ബെംഗളൂരു മൊഴിചൊല്ലിയ ശേഷം വേറെ വിവാഹം കഴിച്ചെ ന്നതോ, അതിൽ കുട്ടികൾ ഉണ്ടെന്നതോ മുൻ ഭാര്യയ്ക്കു ചെലവിനു കൊടുക്കാതിരിക്കാൻ കാരണമല്ലെന്നു ഹൈക്കോടതി വിധിച്ചു. ജീവ നാംശത്തിനായി 3 പതിറ്റാണ്ടായി നിയമ പോരാട്ടം നടത്തുന്ന വി വാഹമോചിതയ്ക്ക് അനുകൂല മായി വിധി പ്രസ്താവിക്കവേയാ ണു കോടതി പരാമർശം. 1991ൽവിവാഹിതയായ സ്ത്രീ യെ 8 മാസത്തിനുള്ളിൽ മൊഴി ചൊല്ലിയശേഷം ഭർത്താവ് വേറെ വിവാ ഹം കഴിച്ചു.

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടു വിൽ ആദ്യ ഭാര്യയ്ക്കു പ്രതിമാസം 3000 രൂപ വീതം ജീവനാംശം നൽകാൻ 2011ൽ കുടുംബ കോ ടതി വിധിച്ചു.

ഇതു പാലിക്കാത്തതിനാൽ 2മാസത്തോളം ജയിൽശിക്ഷയും അനുഭവിക്കേണ്ടി വന്നു. എന്നാൽ, ഭാര്യയും കുട്ടിയുമുള്ളതിനാൽ മുൻ ഭാര്യയ്ക്കു ജീവ നാംശം നൽകാൻ ശേഷിയില്ലെ ന്ന വാദവുമായി ഹൈക്കോടതി യെ സമീപിക്കുകയായിരുന്നു. ഹർജി തള്ളിയ കോടതി 25,000 രൂപ പിഴയും ചുമത്തി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group