സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും വ്യൂസും നേടാൻ വേണ്ടി സ്വന്തം വിലാസവും ഫോൺ നമ്പറും പരസ്യപ്പെടുത്തുന്നവർക്ക് കനത്ത മുന്നറിയിപ്പുമായി ഒരു സൈബർ പ്രാങ്ക് അനുഭവം. ദീപാവലിക്ക് സൗജന്യമായി ഒരു സ്വീറ്റ് ബോക്് വാങ്ങിത്തരാമോ എന്ന് ചോദിച്ച് ഇൻസ്റ്റാഗ്രാമിൽ അഡ്രസ് പങ്കുവെച്ച ഇൻഫ്ലുവൻസറുടെ വീട്ടുപടിക്കൽ എത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് ഓൺ ഡെലിവറി (COD) ഓർഡറുകളെന്ന് റിപ്പോർട്ടുകൾ! ട്രോളുകൾക്കും പ്രങ്കുകൾക്കും പിന്നിലെ ഇതിലെ സൈബർ സുരക്ഷാ അപകടങ്ങളെക്കുറിച്ചും പരിശോധിക്കാം.സംഭവിച്ചത് എന്ത്?മധുരയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാമർ വീരമണി എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് പുതിയ വിവാദത്തിൽപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തന്റെ ഫോളോവേഴ്സിനോട് സൗജന്യമായി ഒരു സ്വീറ്റ് ബോക്സ് അയച്ചുതരാമോ എന്ന് ആവശ്യപ്പെട്ട് ഇയാൾ തന്റെ വീടിൻ്റെ പൂർണ്ണമായ വിലാസവും ഫോൺ നമ്പറും സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയായിരുന്നു.
എന്നാൽ സ്വീറ്റ് ബോക്‌സുകൾക്ക് പകരം ഇയാളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളാണ് എത്താൻ തുടങ്ങിയത്.ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങി വലിയ വീട്ടുപകരണങ്ങൾ വരെ ഇയാളുടെ വിലാസത്തിലേക്ക് ഡെലിവറിക്കെത്തി. ഇതിനിടയിൽ 70 കോടി രൂപയുടെ മിലിട്ടറി ടാങ്ക് വരെ ഓർഡർ ചെയ്യപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. ഡെലിവറിക്കായി എത്തിയ വാഹനങ്ങളുടെയും ജീവനക്കാരുടെയും മുന്നിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ഇൻഫ്ലുവൻസറുടെ ദൃശ്യങ്ങൾ ഇപ്പോൾ വലിയ തോതിൽ വൈറലായിരിക്കുകയാണ്.ഇത്തരം സംഭവങ്ങൾ നൽകുന്ന പ്രധാന പാഠം ഓൺലൈൻ ലോകത്തെ വ്യക്തിസുരക്ഷയുടെ (Digital Privacy) പ്രാധാന്യമാണ്.വ്യക്തിവിവരങ്ങൾ പരസ്യമാക്കരുത്: ഒരൊറ്റ പോസ്റ്റിന്റെയോ പ്രശസ്തിയുടെയോ പുറത്ത് സ്വന്തം ഫോൺ നമ്പറോ വീട്ടു വിലാസമോ പൊതുഇടങ്ങളിൽ പങ്കുവെക്കുമ്പോൾ അത് സൈബർ കുറ്റവാളികളുടെയും ട്രോളന്മാരുടെയും കൈകളിൽ എളുപ്പത്തിൽ എത്തിച്ചേരുന്നു.
ഡെലിവറി ജീവനക്കാരുടെ ദുരിതം:തമാശക്ക് വേണ്ടി വ്യാജമായി COD ഓർഡറുകൾ നൽകുന്നത് ഒരു വ്യക്തിയെ തകർക്കുന്നത് കൂടാതെ, ആ സാധനങ്ങൾ എത്തിക്കുന്നഡെലിവറി തൊഴിലാളികളെയാണ് ഗുരുതരമായി ബാധിക്കുന്നത്.ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാമോ?തമാശയായോ പ്രങ്ക് ആയോ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വെറുതെ വിടാൻ നിയമം അനുവദിക്കുന്നില്ല. ഇതിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കും:സൈബർ ഹരാസ്മെന്റ് (Cyber Harassment): ഒരാളെ മനപ്പൂർവ്വം ലക്ഷ്യമിട്ട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും വ്യാജ ഓർഡറുകൾ വഴി ദ്രോഹിക്കുന്നതും ഇൻഫർമേഷൻ ടെക്നോളജി ആക്ട് (IT Act) പ്രകാരവും ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും ഗുരുതരമായ കുറ്റമാണ്.
ആൾമാറാട്ടം (Identity Theft):മറ്റൊരാളുടെ പേരും മേിലാസവും ദുരുപയോഗം ചെയ്ത് അവരുടെ സമ്മതമില്ലാതെ ഓൺലൈനിൽ ഓർഡറുകൾ നൽകുന്നത് നിയമവിരുദ്ധമാണ്. വ്യാജ അക്കൗണ്ടുകൾ വഴി ഇത് ചെയ്യുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താനാകും.മാനനഷ്ടവും നഷ്ടപരിഹാരവും:ഒരു വ്യക്‌തിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുന്നതും പൊതുഇടങ്ങളിൽ അപമാനിക്കുന്നതും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവൃത്തികൾക്കെതിരെ സിവിൽ കോടതി വഴി മാനനഷ്ട കേസുകളും നഷ രിഹാരത്തിന് അപേക്ഷയും നൽകാൻ സാധിക്കും.സമൂഹമാധ്യമങ്ങൾ ആസ്വദിക്കാനും ആശയവും അറിവും പങ്കുലയ്ക്കാനുള്ള ഇടമാണ്. എന്നാൽ അശ്രദ്ധമായി സ്വന്തം വിവരങ്ങൾ പൊതുഇടങ്ങളിൽ പങ്കുവെക്കുന്നതും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളിൽ ആനന്ദം കണ്ടെത്തുന്നതും വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഡിജിറ്റൽ ഇടങ്ങളിൽ പൂർണ്ണ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുക എന്നതാണ് ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ഏക വഴി.