Home Featured പ്രളയ ദുരന്തം; കേരളത്തിന് സഹായവുമായി കർണാടക

പ്രളയ ദുരന്തം; കേരളത്തിന് സഹായവുമായി കർണാടക

ബെംഗളൂരു: പ്രളയകെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി കർണാടക സർക്കാർ. കേരളത്തിലെ പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും നൽകുലെന്നും ഇതിനായി കേരള ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെടാൻ സംസ്ഥാന ചീഫ് സെക്രട്ടറി പി.രവികുമാറിന് നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group