Home Featured വിധാൻ സൗദ ഇനി മുതൽ ‘സോളാർ ‘ ;പ്രകൃതി സൗഹൃദ നീക്കവുമായി സർക്കാർ

വിധാൻ സൗദ ഇനി മുതൽ ‘സോളാർ ‘ ;പ്രകൃതി സൗഹൃദ നീക്കവുമായി സർക്കാർ

by ടാർസ്യുസ്

സർക്കാർ ഓഫീസ് സൗരോർജത്തിൽ പ്രവർത്തിക്കണമെന്നുള്ള ദീർഘകാലനയം യാഥാർഥ്യമാകുന്നു. വിധാൻ സൗധ, വികാസ് സൗധ, എംഎസ് കെട്ടിടം എന്നിവയുടെ മേൽക്കൂരകളിൽ സൗരോർജ പാനൽ സ്ഥാപിക്കാനുള്ള സാധ്യതകൾ തേടുന്നതായി ഊർജമന്ത്രി വി. സുനിൽ കുമാർ നിയസഭ സമ്മേളനത്തിൽ പറഞ്ഞു. 2021-2022 കാലഘട്ടത്തിലായി 372 മെഗാവാട്ട് സോളാർ ഉൽപാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. താലൂക്ക്, പഞ്ചായത്ത് കെട്ടിടങ്ങളിൽ സാധ്യത പഠനത്തിന് അനുമതി നൽകി. ബെസ്കോമിനോടാണ് സാധ്യത പഠനം തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പഠനം പൂർത്തിയായാൽ സെക്രട്ടറിയേറ്റിന്റെ മേൽകൂരയിൽ സോളാൽ പാനലുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group