Home കർണാടക ബൊമ്മസാന്ദ്ര – അത്തിബെലെ മെട്രോ: ഡിപിആര്‍ തയ്യാറാക്കാൻ നിര്‍ദ്ദേശിച്ച്‌ സര്‍ക്കാര്‍

ബൊമ്മസാന്ദ്ര – അത്തിബെലെ മെട്രോ: ഡിപിആര്‍ തയ്യാറാക്കാൻ നിര്‍ദ്ദേശിച്ച്‌ സര്‍ക്കാര്‍

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ നിന്ന് അത്തിബെലെ വരെ മെട്രോ നീട്ടാൻ നീക്കവുമായി കർണാടക സർക്കാർ. പുതിയ സ്ട്രെച്ചിനു വേണ്ടി ഡിപിആർ തയ്യാറാക്കാൻ ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് നിർദ്ദേശം നല്‍കി.നമ്മ മെട്രോയുടെ യെല്ലോ ലൈനാണ് ബൊമ്മസന്ദ്രയില്‍ നിന്ന് അത്തിബെലെയിലേക്ക് നീട്ടുക.ദേശീയപാത 44 – ലൂടെ 10.5 കിലോമീറ്റർ ദൂരത്തിലാണ് ഈ പുതിയ മെട്രോ പാത നിർദ്ദേശിച്ചിരിക്കുന്നത്. 9 സ്റ്റേഷനുകളാണ് ഈ പാതയില്‍ വരിക.നാരായണ ഹൃദയാലയചന്ദാപുര സർക്കിള്‍ഓള്‍ഡ് ചന്ദാപുരതിരുമഗോണ്ടനഹള്ളിബാലഗാനഹള്ളിഅത്തിബെലെ ഇൻഡസ്ട്രിയല്‍ ഏരിയയാദവനഹള്ളിഅത്തിബെലെഅത്തിബെലെ ടെർമിനല്‍കൃത്യമായ സ്റ്റേഷനുകളും അലൈൻമെന്റും ഡി പി ആർ പൂർത്തിയായ ശേഷമേ അന്തിമമായി തീരുമാനിക്കൂ. ഈ റൂട്ട് സജീവമാകുന്നതോടെ ചന്ദാപുര, നേരാളൂർ, സൂര്യനഗർ തുടങ്ങി പരിസര പ്രദേശങ്ങളിലുള്ള ആയിരക്കണക്കിനാളുകള്‍ക്ക് ഉപകാരപ്രദമാകും. നിലവില്‍ ആർ വി റോഡ് മുതല്‍ ബോമ്മസന്ദ്ര വരെ സർവീസ് നടത്തുന്ന യെല്ലോ ലൈൻ അത്തിബെലെയിലേക്ക് നീട്ടുന്നതിലൂടെ ഹോസൂർ റോഡിലെ കടുത്ത ഗതാഗതക്കുരുക്കിന് ശമനമുണ്ടാകും.

ഇലക്‌ട്രോണിക് സിറ്റിയിലേക്കും സമീപത്തുള്ള വ്യവസായ മേഖലകളിലേക്കും ദിവസേന യാത്ര ചെയ്യുന്ന ജീവനക്കാർക്ക് ഇത് മികച്ചൊരു യാത്രാമാർഗ്ഗമായി മാറും.ഇതോടൊപ്പം ഹോസൂരില്‍ നിന്ന് ബോമ്മസന്ദ്രയിലേക്ക് 23 കിലോമീറ്റർ നീളമുള്ള മറ്റൊരു മെട്രോ പാത തമിഴ്‌നാട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഇതാദ്യമായിട്ടാണ് രണ്ട് സംസ്ഥാനങ്ങളുടെ മെട്രോ സംവിധാനങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത്. ഇതില്‍ കർണാടക സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചർച്ചകള്‍ നടക്കുന്നതായി റിപ്പോർട്ടുണ്ട്.പദ്ധതിയുടെ സാങ്കേതിക സങ്കീർണ്ണതകള്‍, ചെലവ്, സ്റ്റേഷൻ ഡിസൈനുകള്‍, പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവ ബിഎംആർസിഎല്‍ തയ്യാറാക്കുന്ന ഡി പി ആർ പരിശോധിക്കും. ഡി പി ആർ സമർപ്പിച്ച ശേഷമേ പദ്ധതിയുടെ സാമ്പത്തിക സമാഹരണം, അന്തിമ അനുമതികള്‍, നിർമ്മാണ ചുമതലകള്‍ എന്നിവയില്‍ തീരുമാനമെടുക്കൂ. ഈ പദ്ധതിക്ക് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group