ബെംഗളൂരു: ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ചാം ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് നടക്കാനിരിക്കെ ബെംഗളൂരു നമ്മ മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു.മത്സരം കാണൻ എത്തുന്നവർക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായിട്ടാണ് നമ്മ മെട്രോ യാത്രാ സമയം ദീർഘിപ്പിച്ചത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് വിൻഡീസിനെതിരായ നിർണായക അഞ്ചാം ടി20 മത്സരം നടക്കുന്നത്.സാധാരണയായി രാത്രി 11 മണിക്ക് അവസാനിക്കുന്ന മെട്രോ റെയില് ടെർമിനല് സ്റ്റേഷനുകളില് നിന്നുള്ള ട്രെയിൻ സർവീസുകള് ഞായറാഴ്ച പുലർച്ചെ 1.15 വരെ നീട്ടി. ആർവി. റോഡില് (RV Road) നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 1.30ന് പുറപ്പെടും. വൈറ്റ്ഫീല്ഡ് (കടുകോടി), ബൊമ്മസന്ദ്ര എന്നിവിടങ്ങളില് നിന്ന് രാത്രി 12 മണിക്കും ചല്ലഘട്ട, സില്ക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മടവാര എന്നിവിടങ്ങളില് നിന്ന് രാത്രി 12.15നും അവസാന ട്രെയിനുകള് പുറപ്പെടും.
മജസ്റ്റിക്കിലെ നാടപ്രഭു കെംപെഗൗഡ സ്റ്റേഷനില് നിന്ന് നാല് ദിശകളിലേക്കുമുള്ള അവസാന ട്രെയിനുകള് പുലർച്ചെ ഒരുമണിക്ക് പുറപ്പെടും.യാത്രക്കാർക്ക് സൗകര്യപ്രദമാകുന്നതിനായി ഡിജിറ്റല് മാച്ച് ടിക്കറ്റുകളില് തന്നെ ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി ഉപയോഗിക്കാവുന്ന ‘നമ്മ മെട്രോ’ ക്യുആർ കോഡ് ഉള്പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ പ്രവേശന – പുറത്തുകടക്കല് കവാടങ്ങള്ക്ക് അനുയോജ്യമായ മെട്രോ സ്റ്റേഷനുകള് തന്നെ ഉപയോഗിക്കണമെന്ന് ബിഎംആർസി.എല് (ബിഎംആർസിഎല്) കാണികളോട് നിർദേശിച്ചു. കബ്ബണ് റോഡിലുള്ള സ്റ്റേഡിയം കവാടങ്ങള് ഉപയോഗിക്കുന്നവർ കബ്ബണ് പാർക്ക് മെട്രോ സ്റ്റേഷനിലൂടെയും ലിങ്ക് റോഡിലുള്ള കവാടങ്ങള് ഉപയോഗിക്കുന്നവർ മഹാത്മാഗാന്ധി റോഡ് മെട്രോ സ്റ്റേഷനിലൂടെയും യാത്ര ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
മെട്രോ സർവീസ് സമയം നീട്ടിയതോടെ മത്സര ദിവസത്തെ യാത്രകള്ക്കായി ആളുകള് മെട്രോ സർവീസിനെ കൂടുതലായി ആശ്രയിക്കുമെന്ന് ഉറപ്പായി. പ്രത്യേകിച്ച് വൈറ്റ്ഫീല്ഡ്, ബൊമ്മസന്ദ്ര, ചല്ലഘട്ട, സില്ക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മദാവര എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സർവീസ് സമയം നീട്ടിയത് നേട്ടമാകും. വിവിധ ടെർമിനല് സമയക്രമങ്ങള് വ്യത്യസ്തമായതിനാല് യാത്രക്കാർ അതത് സ്റ്റേഷനുകളില് അവസാന ട്രെയിൻ പുറപ്പെടുന്നതായി അറിയിച്ചിട്ടുള്ള സമയത്തിന് മുൻപായി എത്തിച്ചേരേണ്ടതാണ്. നീട്ടിയ പ്രവർത്തന സമയക്രമം, ഡിജിറ്റല് ടിക്കറ്റ് ക്യുആർ സംവിധാനം, സ്റ്റേഡിയം ഗേറ്റുകളിലേക്ക് പോകാൻ അനുയോജ്യമായ സ്റ്റേഷനുകള് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള് ലഭ്യമാണ്.