ബെംഗളൂരു : വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് പള്ളിഇടവക തിരുനാൾ 28, മാർച്ച് ഒന്ന്, രണ്ട് ദിവസങ്ങളിൽ എക്യുമെനിക്കൽ വൈറ്റ്ഫീൽഡ് ക്രിസ്റ്റ്യൻ സെന്ററിൽ (ഇ.സി.സി.) ആഘോഷിക്കുന്നു.വിശുദ്ധ സെബസ്ത്യനോസിന്റെയും വിശുദ്ധ യൂദാ തദേവൂസിന്റേയും സംയുക്ത തിരുനാൾ കൊടികയറ്റം വെള്ളിയാഴ്‌ച വൈകീട്ട് 6.30-ന് നടക്കും. ശേഷം തിരുഹൃദയ പ്രതിഷ്ഠയും മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനയും ഉണ്ടായിരിക്കും.
അമ്പ് തിരുനാൾ ദിനമായ ശനിയാഴ്ച വൈകീട്ട് 6.30-ന് റാസ കുർബാനയും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്‌ച രാവിലെ 9.30-ന് തിരുനാൾ കുർബ്ബാനയും തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.തിരുനാൾ ദിവസങ്ങളിൽ അടിമ വെക്കുന്നതിനും അമ്പ്/ മുടി എഴുന്നുള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് പള്ളി വികാരി ഫാ. മാർട്ടിൻ തട്ടാപറമ്പിൽ, ട്രസ്റ്റിമാരായ രഞ്ജിത്ത്, ലിജോ, സിബിൻ, ആനന്ദ് എന്നിവർ അറിയിച്ചു
ഉത്തരാഖണ്ഡില്‍ വൻ ഹിമപാതം. മഞ്ഞിടിഞ്ഞുവീണത് ബിആര്‍എസിന്‍റെ ക്യാമ്ബുകള്‍ക്ക് മുകളില്‍. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തരാഖണ്ഡില്‍ വൻ ഹിമപാതം. ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്ബിന് സമീപമാണ് ഹിമപാതമുണ്ടായത്.ഹിമപാതത്തില്‍ 57 തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തില്‍ 16 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് വിവരം. നിലവില്‍ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്.ബിആര്‍എസിന്‍റെ ക്യാമ്ബുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്ബുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്.
വലിയ തോതില്‍ മഞ്ഞ് നീക്കം ചെയ്താല്‍ മാത്രമേ തൊഴിലാളികളെ പുറത്തെടുക്കാൻ കഴിയുള്ളു. നിലവില്‍ മഞ്ഞില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.ഹിമപാതമുണ്ടായത് ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത് എന്നാണ് വിവരം. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
എസ്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. 100 പേർ അടങ്ങുന്ന സൈനിക സംഘം സംഭവം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.