ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിള്‍സ് ഒത്തുചേരലിന് ബംഗളൂരു ആതിഥേയത്വം വഹിക്കും. ജനപ്രീയ എഴുത്തുകാരനായ രവീന്ദർ സിംഗ് തുടക്കം കുറിച്ച ലൈറ്റ്സ് സോഷ്യലൈസിൻറെ നേതൃത്വത്തില്‍ നാളെ ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിള്‍സ് ഒത്തുചേരല്‍ നടക്കും.നാളെ വൈകീട്ട് നാല് മണി മുതല്‍ 8 മണിവരെ ബംഗളൂരു ജെപി നഗറിലെ ഉരു ബ്രൂപാർക്കില് വച്ച് നടക്കുന്ന ഒത്തുചേരലില്‍ വിനോദവും സംവാദങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സിംഗിള്‍ ഒത്തുചേരലായതുകൈാണ്ട് തന്നെ, സിംഗിള്‍സിന് മാത്രമേ പ്രവേശനമുള്ളൂ.
25 നും 45 നും ഇടയില്‍ പ്രായമുള്ള സിംഗിള്‍സിന് ഈ ഒത്തുചേരലില്‍ പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകള്‍ക്കും 25-35, 36-45 എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി പ്രത്യേക സ്ലോട്ടുകള്‍ ലഭ്യമാണ്. നിലവില്‍, ഒരു ടിക്കറ്റിന് 1,799 മുതല്‍ 2,299 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍, രജിസ്ട്രേഷനുകള്‍ വർദ്ധിക്കുന്നതിനനുസരിച്ച്, ഓരോ സ്ലോട്ടുലെയും ടിക്കറ്റ് വില ഉയരുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് പരസ്പരം കണ്ടുമുട്ടാനും ഇടപെടാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഈ ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്.
ഒത്തുചേരലില്‍ ആവേശകരമായ ചില കളികളും അവയ്ക്ക് സമ്മാനങ്ങളും ഒപ്പം ട്രെൻഡി പോപ്പ്-അപ്പ് സ്റ്റോറുകളും ഉണ്ടായിരിക്കും. വൈകീട്ട് ഒരു തത്സമയ സംഗീതമേളയും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഫീസിനൊപ്പം രണ്ട് ഗ്ലാസ് പ്രീമിയം വൈൻ സൗജന്യമായി ലഭിക്കും. ഒപ്പം സ്വന്തം ചിലവില്‍ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള സ്റ്റാളുകളും ഒരുക്കിയിരിക്കും. നാല് മണിക്കൂർ തുടർച്ചയായി ഇടപെടുന്നതിലൂടെ ബംഗളൂരുവിലെ അവിവാഹിത സമൂഹത്തിന് സവിശേഷമായ ഒരു അനുഭവമായി ഈ പരിപാടി മാറുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.
കോളജില്‍ ഹോളി ആഘോഷത്തിന് അനുമതി നിഷേധിച്ചു; അധ്യാപകരടക്കം 150 ജീവനക്കാരെ പൂട്ടിയിട്ടു; നാലു വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ
കോളജില്‍ ഹോളി ആഘോഷത്തിനു അനുമതി നിഷേധിച്ചതിന്റെ ദേഷ്യത്തില്‍ അധ്യാപകരടക്കം 150 ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തില്‍ നാലു വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ.ഇൻഡോറിലെ ഗവ. ഹോല്‍ക്കർ സയൻസ് കോളജിലാണ് വിദ്യാർഥികളുടെ അതിക്രമം. കോളജിലെ വൈദ്യുതിയും വിദ്യാർഥികള്‍ വിച്ഛേദിച്ചിരുന്നു. അരമണിക്കൂറോളമാണ് അധ്യാപകരെ ഹാളില്‍ പൂട്ടിയിട്ടത്. ഇതിനിടെ ഹാളിലുണ്ടായിരുന്ന ജീവനക്കാരൻ ജനല്‍ വഴി പുറത്തിറങ്ങി വാതില്‍ തുറക്കുകയായിരുന്നു. ഹോളി ദിനത്തിന്റെ ഭാഗമായി മാർച്ച് ഏഴിന് പ്രത്യേക ആഘോഷ പരിപാടികള്‍ നടത്താനായിരുന്നു നീക്കം.
ഡിജെ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കാണ് പദ്ധതിയിട്ടത്. ഇതിനാണ് കോളജ് അധികൃതർ അനുമതി നിഷേധിച്ചത്. ഇതോടെ രോഷാകുലരായ വിദ്യാർഥികള്‍ പരിപാടി സംബന്ധിച്ച പോസ്റ്ററുകള്‍ ഉള്‍പ്പെടെ കോളജ് പരിസരത്ത് സ്ഥാപിച്ചു. പിന്നാലെ പ്രിൻസിപ്പലിന്റെ നിർദേശത്തെ തുടർന്ന് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരെ വിദ്യാർഥികള്‍ പ്രതിഷേധം നടത്തുകയും കോളജിലെ ഹാളിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു.