2024 ഓഗസ്റ്റ് 5-ന് ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ ശാന്തിനികേതൻ/ബിഗ് ബസാർ സ്റ്റോപ്പിന് സമീപം, ഒരു ക്യാബ് ഡ്രൈവറും പ്രദേശവാസിയായ ധനുഷും തമ്മിലുള്ള അക്രമാസക്തമായ വഴക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സിറ്റിസൺസ് മൂവ്മെന്റ് ഈസ്റ്റ് ബെംഗളൂരു ഇത് പങ്കുവച്ചതോടെ, ഈ സംഭവത്തിൽ ജനങ്ങളുടെ അസഹിഷ്ണുതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവെന്ന് റിപ്പോർട്ട്. ബംഗളൂരു സിറ്റി പൊലീസ് സംഭവത്തിൽ പ്രതികരിക്കുകയും അടിയന്തരസാഹചര്യങ്ങളിൽ നമ്മ112 ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു.
ധനുഷ് എന്ന വ്യക്തിയാണ് ഒരു ക്യാബ് ഡ്രൈവർ ആക്രമിക്കുന്നതിന്റെ അനുഭവം പങ്കിട്ടത്. കനത്ത ട്രാഫിക്കിൽ വാഹനങ്ങൾ അവരുടെ വാഹനങ്ങൾ കൂട്ടി മുട്ടി എന്ന് തെറ്റിധരിച്ചാണ് അക്രമം. ക്യാബ് ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങി ധനുഷിനെ ആക്രമിക്കുകയായിരുന്നു.
“ഞാൻ പ്രശ്നപരിഹാരത്തിനായി പോലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദ്ദേശിച്ചപ്പോഴും, ക്യാബ് ഡ്രൈവർ കൂടുതൽ അക്രമം തുടരുകയായിരുന്നു” ധനുഷ് വിശദീകരിച്ചു. “അയാൾ നിലവിളിച്ച് എന്നോട്കാ റിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. അയാൾ എൻ്റെ ഡോർ ബലമായി തുറക്കാൻ ശ്രമിച്ചു, വിന്ഡോ ഉള്ളിലൂടെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയംപ്രതിരോധത്തിനായി കുരുമുളക് സ്പ്രേ ഉപയോഗിക്കേണ്ടി വന്നു” ധനുഷ് വിശദീകരിച്ചു.
സ്ഥിതിഗതികൾ വഷളായത് ക്യാബ് ഡ്രൈവർ ഒരു പ്ലയർ കൊണ്ട് ധനുഷിന്റെ കാർ ആക്രമിക്കുമ്പോഴാണെന്ന് ധനുഷ് വിശദീകരിച്ചു. “അയാൾ എൻ്റെ റിയർവ്യൂ മിറർ തകർത്തു, വിൻഡോ തകർക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോഴാണ് ബോണറ്റും ഹെഡ്‌ലൈറ്റും കേടുവരുത്തുകയും ടയറുകൾ പഞ്ചർ ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്,” ധനുഷ് പറഞ്ഞു. ഒടുവിൽ, അവിടുന്ന് രക്ഷപ്പെടുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം, ധനുഷ് തന്റെ കാർ പരിശോധിച്ചപ്പോൾ, കൂട്ടിയിടിയിൽ നിന്ന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. എന്നിരുന്നാലും, പ്രതികാരത്തിന്റെ ഭയം മൂലം സംഭവം ഉടൻ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം മടിച്ചു. പിന്നീട്, ഡാഷ്ക്യാം ഫൂട്ടേജ് പങ്കുവെച്ച് സമൂഹത്തിൽ നിന്നും പിന്തുണയും മാർഗ്ഗനിർദ്ദേശവും തേടാൻ ധനുഷ് തീരുമാനിച്ചു.
ബംഗളൂരു സിറ്റി പൊലീസ് ഈ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നടപടികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, അടിയന്തരാവശ്യങ്ങൾക്ക് “#Namma112” നമ്പർ ഡയൽ ചെയ്യാൻ നിർദേശിച്ചതായി അറിയിച്ചു