ബെംഗളൂരു നഗരത്തിൽ താമസ സൗകര്യം കണ്ടെത്തുക അത്ര എളുപ്പമല്ലന്ന് തെളിയിക്കുന്ന നിരവധി വാർത്തൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ, നോ ബ്രോക്കർ ആപ്പിൽ ലിസ്റ്റ് ചെയ്ത ഒരു ബെംഗളൂരു അപ്പാർട്ട്മെന്‍റിന്‍റെ പരസ്യം വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. കഷ്ടിച്ച് ഒരു ചെറിയ കട്ടിൽ മാത്രം ഇടാൻ സൗകര്യമുള്ള ഒരു കുഞ്ഞു മുറിയും ഒരു കട്ടിലുമാണ് വാടകയ്ക്ക് നൽകുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പരിമിതമായ സൗകര്യത്തിന്‍റെ മാസവാടകയാണ് അമ്പരിപ്പിക്കുന്നത്. ആയിരമോ രണ്ടായിരമോ അല്ല, 12,000 രൂപ. ഈ പരസ്യത്തിന്‍റെ സ്ക്രീൻഷോട്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിൽ ചർച്ചയായത്.
അമിതമായി മാസ വാടക ഈടാക്കികൊണ്ടുള്ള ഈ പരസ്യത്തിന് വലിയ വിമർശനവും പരിഹാസവുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 5,000 രൂപ കൊടുത്താൽ ഇതിലും സൗകര്യങ്ങളുള്ള ഹോസ്റ്റൽ മുറി കിട്ടുമെന്നായിരുന്നു സാമൂഹിക മാധ്യമ ഉപഭോക്താക്കളിൽ ചിലർ ചൂണ്ടികാണിച്ചത്. ഇത് ടോയ്ലറ്റിനെ കിടപ്പുമുറി ആക്കി മാറ്റിയതാണോ എന്നായിരുന്നു മറ്റൊരാൾ പരിഹാസരൂപേണ കുറിച്ചത്. യഥാർത്ഥത്തിലുള്ള ബെഡ്-റൂം ഇതാണോ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. പരിഹാസങ്ങൾക്കും വിമർശമനങ്ങൾക്കുമിടയിൽ പരസ്യത്തിന്‍റെ ആധികാരികതയെക്കുറിച്ചും ചിലർ സംശയം പ്രകടിപ്പിച്ചു.
എന്നാൽ നോ ബ്രോക്കർ ആപ്പ് ലിസ്റ്റിംഗിൽ പറയുന്നത് പ്രകാരം, മഹാദേവപുരയിലെ 1 RK (1 മുറി, ഒരു അടുക്കള) ഫ്ലാറ്റിന് ആദ്യം കണ്ടതിനേക്കാൾ ചില കൂടുതൽ സൗകര്യങ്ങൾ കൂടി ഓഫർ ചെയ്യാനുണ്ട്. റെഡ്ഡിറ്റ് ഉപയോക്താവ് പങ്കിട്ട ഘടകങ്ങൾക്കൊപ്പം, പരിമിതമായ സ്ഥലത്ത് രണ്ട് ചെറിയ അലമാരകൾക്കൊപ്പം ഗ്യാസ് സ്റ്റൗവോടുകൂടിയ മിതമായ പാചക സ്ഥലവും ചിത്രങ്ങളിൽ കാണാം. ഒരു ചെറിയ കുളിമുറിയും ഈ ഇടുങ്ങിയ സ്ഥലത്ത് ഉൾപ്പെടുത്തിയിരുന്നു. ഗ്യാസ് സ്റ്റൗ, സിലിണ്ടർ, വാട്ടർ പ്യൂരിഫയർ, ഒരു ചെറിയ ഫ്രിഡ്ജ്,ടിവി എന്നിവ ഉൾപ്പെടെ, ഏതാണ്ട് എല്ലാം ഈ പരിമിതമായ സ്ഥലത്ത് ഒരുക്കാൻ ഉടമ ശ്രമിച്ചിട്ടുണ്ട്. അതിശയകരമെന്നു പറയട്ടെ, ഒരു ജോലിക്കാരന്‍റെ സേവനവും ഇവിടെ ലഭിക്കുമെന്നാണ് പരസ്യത്തിൽ പറയുന്ന മറ്റൊരു കാര്യം.
‘അച്ഛനെ വില്‍ക്കാനുണ്ട് വില രണ്ടു ലക്ഷം’ എട്ടുവയസുകാരിയുടെപരസ്യം വൈറല്‍
“അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ട് ലക്ഷം’ വീടിന്‍റെ ജനാലയ്ക്കല്‍ എട്ട് വയസുകാരി തൂക്കിയ ബോര്‍ഡിലെ വാക്കുകളാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കോളിംഗ് ബെല്ലടിക്കുക എന്നും ബോര്‍ഡിലുണ്ട്. കുട്ടിയുടെ അച്ഛൻ തന്നെയാണ് പരസ്യ ബോര്‍ഡിന്‍റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എനിക്ക് അത്ര വിലയില്ലെന്നു തോന്നുന്നു എന്ന അടിക്കുറിപ്പും അച്ഛന്‍റെ പോസ്റ്റിലുണ്ട്.ഇങ്ങനെയൊരു പരസ്യം തൂക്കുന്നതിന് മുമ്ബ് മകള്‍ തന്നെ അടുത്തുവിളിച്ച് തന്‍റെ ശമ്ബളം ചോദിച്ചിരുന്നുവെന്നും അതില്‍ അതൃപ്തി പ്രകടിപ്പിച്ചശേഷമാണ് അവള്‍ പരസ്യ നോട്ടീസ് തയാറാക്കിയതെന്നും ഇദ്ദേഹം പറയുന്നു.
ചുരുങ്ങിയ സമയത്തിനകം പോസ്റ്റ് വൈറലായി. പലരും ഇതിനെ തമാശയായി എടുത്തപ്പോള്‍ ചിലരെങ്കിലും കാര്യം ഗൗരവമുള്ളതാണ്, എങ്ങനെയാണ് എട്ട് വയസുകാരി ഇങ്ങനെയൊരു “തമാശ’ ചിന്തിക്കുന്നത് എന്നും ചോദിച്ചു.മകള്‍ നല്ല വായനയും ഉള്‍ക്കാഴ്ചയുമുള്ള കുട്ടിയാണെന്നും വ്യത്യസ്തമായ പുസ്തകങ്ങളും സീരീസുകളുമെല്ലാം മകള്‍ കാണാറുണ്ടെന്നും ഇതിന് മറുപടിയായി അച്ഛൻ പറയുന്നു. മാത്രമല്ല, കുട്ടികള്‍ ഒരുപാട് ചിന്തിക്കുന്നവരാണെന്നും ഇദ്ദേഹം ഓര്‍മപ്പെടുത്തുന്നു.