Home കർണാടക ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടിലൂടെ?റെയില്‍വെ മന്ത്രിക്ക് കത്തയച്ച്‌ എംപി

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടിലൂടെ?റെയില്‍വെ മന്ത്രിക്ക് കത്തയച്ച്‌ എംപി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു-മുംബൈ വന്ദേഭാരതിൻ്റെ റൂട്ട് സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച്‌ റായ്ച്ചൂർ എംപി ജി കുമാർ നായിക്.ആന്ധ്രാപ്രദേശിലും കർണാടകയിലും മെച്ചപ്പെട്ട റെയില്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു. ട്രെയിൻ യാദ്ഗിർ, റായ്ച്ചൂർ മേഖലയിലൂടെ റൂട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കത്തിൻ്റെ വിശദാംശങ്ങള്‍ എംപി തൻ്റെ എക്സ് അക്കൌണ്ടിലും പങ്കുവെച്ചിട്ടുണ്ട്.’റായ്ച്ചൂരും യാദ്ഗിറും കല്യാണ കർണ്ണാടക മേഖലയുടെ ഭാഗമാണ്.

പ്രീമിയം റെയില്‍ കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഇപ്പോഴും പിന്നോട്ട് നില്‍ക്കുന്ന പ്രദേശങ്ങളാണിവ. ഈ ഇടനാഴിയിലൂടെ ട്രെയിൻ കടന്നുപോകുന്നത് ദിവസേന യാത്ര ചെയ്യുന്നവർ, വിദ്യാർത്ഥികള്‍, തീർത്ഥാടകർ എന്നിവർ ഉള്‍പ്പെടെ നിരവധി യാത്രക്കാർക്ക് വലിയ പ്രയോജനം ചെയ്യും.മറ്റു സ്റ്റേഷനുകളില്‍ ട്രെയിൻ മാറിക്കയറാതെ ബെംഗളൂരു, മുംബൈ പോലുള്ള പ്രധാന നഗരങ്ങളിലേക്ക് നേരിട്ടും അതിവേഗത്തിലും എത്താനാകും. വിദ്യാഭ്യാസ, തൊഴില്‍ ആവശ്യങ്ങള്‍ക്കുള്ള യാത്രക്കാർക്കും മന്ത്രാലയം സന്ദർശിക്കുന്ന തീർത്ഥാടകർക്കും ഇത് സഹായകമാകും’, എംപി കത്തില്‍ പറഞ്ഞു. .ബെംഗളൂരുവിനും മുംബൈക്കും ഇടയിലുള്ള പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെയാണ് അനുമതി നല്‍കിയത്.

ട്രെയിൻ കെ എസ് ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനെയും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനെയും (സി.എസ്.എം.ടി) തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ട്രെയിൻ ഈ റൂട്ടിലെ യാത്രാസമയം ഗണ്യമായി കുറക്കും. നിലവില്‍ ബെംഗളൂരുവിനും പുണെക്കും ഇടയില്‍ സർവീസ് നടത്തുന്ന ഉദ്‌യാൻ എക്‌സ്പ്രസ്, കോയമ്ബത്തൂർ എക്‌സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്ക് 18 മുതല്‍ 25 മണിക്കൂർ വരെ സമയമെടുക്കുമ്ബോള്‍, പുതിയ സ്ലീപ്പർ ട്രെയിൻ ഈ യാത്ര 16-17 മണിക്കൂറിനുള്ളില്‍ പൂർത്തിയാക്കും.മുംബൈയില്‍ നിന്ന് പുണെ, സോലാപൂർ, വാഡി എന്നിവിടങ്ങളിലൂടെ കടന്നു ബെംഗളൂരുവിലെത്തും വിധമാണ് ട്രെയിനിൻ്റെ റൂട്ട് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ റൂട്ടിലെ ദൗണ്ട്-വാഡി, വാഡി-ഗുണ്ടക്കല്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ മണിക്കൂറില്‍ 130 കിലോമീറ്റർ വരെ വേഗതയെ പിന്തുണയ്ക്കാൻ ഇതിനകം നവീകരിച്ചിട്ടുണ്ട്. റൂട്ട് ഒപ്റ്റിമൈസേഷൻ ശ്രമങ്ങളുടെ ഭാഗമായി കലബുറഗി വഴിയോ ഹുബ്ബള്ളി വഴിയോ ഉള്ള ബദല്‍ റൂട്ടുകളും പരിഗണനയിലുണ്ട്.ട്രെയിൻ ഡിസംബറോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എസി 3 ടയറിന് ഏകദേശം 2,500 രൂപയും, എസി 2 ടയറിന് 3,000-3,200 രൂപയും, ഫസ്റ്റ് എസിക്ക് 3,600-3,900 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജനുവരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഹൗറ-കമാഖ്യ റൂട്ടിലാണ് ഈ ട്രെയിൻ നിലവില്‍ സർവീസ് നടത്തുന്നത്. ഇതാണ് രാജ്യത്തെ ഏക വന്ദേ ഭാരത് സ്ലീപ്പർ സർവീസ്.

You may also like

error: Content is protected !!
Join Our WhatsApp Group