Home തിരഞ്ഞെടുത്ത വാർത്തകൾ ലോക്ക് പൊളിച്ചു ബംഗളുരു :മാളുകളും ആരാധനാലയങ്ങളും ഭക്ഷണ ശാലകളും തുറന്നു തുടങ്ങി

ലോക്ക് പൊളിച്ചു ബംഗളുരു :മാളുകളും ആരാധനാലയങ്ങളും ഭക്ഷണ ശാലകളും തുറന്നു തുടങ്ങി

by admin

ബംഗളുരു : 76 ദിവസത്തെ അടച്ചിടലുകൾക്കു ശേഷം സർക്കാർ പ്രഖ്യാപിച്ച അൺലോക്കിങ് 1 ന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇന്ന് മുതൽ നഗരത്തിൽ മാളുകളും ആരാധനാലയങ്ങളും ഭക്ഷണ ശാലകളും തുറന്നു തുടങ്ങി .

നിശ്ചിത ഇടവേളകളിൽ ആണ് നശീകരണം നടത്താനും , കാൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസിങ് ഉപകരണങ്ങളും . കവാടങ്ങളിൽ അണുനശീകരണം നടത്തിയ ചെക്കിങ് പോയിന്റുകളും , താപനില അളക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാ സജ്ജീകരങ്ങളോടും കൂടി തന്നെയാണ് മാളുകൾ പ്രവർത്ത സജ്ജമായത് .

ആരാധനാലയങ്ങളിൽ 10 വയസ്സിനു താഴെ പ്രവമുള്ള കുട്ടികൾക്കും പ്രായമായവർക്കും അനുമതിയില്ല .

ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ബെലഗാവി സൗന്ദട്ട് യല്കുന്ന ക്ഷേത്രം, മംഗളുരു ദുർഗാപരമേശ്വരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ തത്കാലം തുറക്കില്ല. മറ്റു ക്ഷേത്രങ്ങളിൽ തേങ്ങ ,പുഷ്പങ്ങൾ ,പ്രസാദം എന്നിവ അനുവദിനീയമല്ല . നിശ്ചിത സമയം മാത്രമേ ആരാധനാലയങ്ങൾ പ്രവർത്തിക്കൂ . നിശ്ചിത ഇടവേളകളിൽ ആണ് നശിക്കരണം നടത്താനും ,സന്ദർശകർ മാസ്ക് ധരിക്കണമെന്നും താപ നില പരിശോധിക്കണം എന്നുമാണ് നിർദ്ദേശം .

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം  

മലയാളി കമ്മറ്റികൾക്കു കീഴിലുള്ള ഷാഫി പള്ളികൾ തത്കാലം തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി . തുറന്ന പള്ളികളിൽ കാർപെടുകൾ നീക്കം ചെയ്തു സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി നിശ്ചിത അകലത്തിൽ പോയിന്റ് മാർക്ക് ചെയ്തു കൊണ്ടായിരിക്കും പ്രാർത്ഥന . ദിവസത്തിൽ 5 തവണ പ്രാർത്ഥനയ്ക്ക് ശേഷം ആണ് നശീകരണം നടത്തും .
നഗരത്തിലെ ചർച്ചുകൾ തത്കാലം അടഞ്ഞു തന്നെ കിടക്കാനാണ് തീരുമാനം .ജൂൺ 13 നു ശേഷം 30% സന്ദർശകരെ മാത്രം അനുവദിച്ചുകൊണ്ട് തുറന്നേക്കും

ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 308 പേർക്ക് : 387 പേർക്ക് രോഗം ഭേദമായി, മൂന്ന് മരണം

ഭക്ഷണ ശാലകളിൽ ഉപഭോക്താക്കളുടെയും ജോലിക്കാരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി രെജിസ്റ്ററുകൾ ഏർപ്പെടുത്തി . നിശ്ചിത അകലം പാലിച്ചു കൊണ്ടായിരിക്കും ടേബിളുകൾ . QR കോഡ് ഉപയോഗപ്പെടുത്തിയുള്ള മെനു പല ഹോട്ടലുകളിലും തയ്യാറായി . എ ടി എം മെഷീനുകൾ ഓരോ തവണയും അണുനശീകരണം നടത്തും .ഡൈനിങ്ങ് കിറ്റുകൾ അണുനശീകരണം നടത്താനും തയ്യാറായിക്കൊണ്ടാണ് ഹോട്ടലുകൾ അൺലോക്കിങ് 1 നെ സ്വാഗതം ചെയ്യുന്നത് .

കോവിഡ്-19 എന്ന മഹാമാരിയെ ഏറ്റവും നല്ല രീതിയിൽ പ്രതിരോധിച്ച ഇന്ത്യയിലെ ഏകമെട്രോ നഗരമാണ് ബംഗളുരു . അൺലോക്കിങ്-1 കൂടുതൽ ജാഗ്രതയോടെ എന്നാൽ വിലക്കുകൾ കൂടുതലും നീക്കിക്കൊണ്ടു തന്നെ പോരാടാൻ സജ്ജമായിരിക്കുകയാണ് നഗരം .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group