ബംഗളൂരു: ജോഗ് വെള്ളച്ചാട്ടത്തില്‍ പ്രധാന കവാടത്തിലൂടെയുള്ളതൊഴികെയുള്ള വ്യൂപോയന്റുകളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി ശിവമൊഗ്ഗ ജില്ല ഭരണകൂടം.അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നുമുതല്‍ മാർച്ച് 15 വരെ സഞ്ചാരികള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. ഡിസംബർ അവസാനമാകുമ്ബോഴേക്ക് സഞ്ചാരികളുടെ എണ്ണം വർധിക്കാറുണ്ടെങ്കിലും ഇത്തവണ സാധാരണ ഉണ്ടാകാറുള്ളതിനെക്കാള്‍ കുറവ് സഞ്ചാരികളാണ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്.
ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍നിന്നും നേരിട്ട് താഴേക്ക് പതിക്കുന്ന രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമാണ് ജോഗ്. കർണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ജോഗ് ഫാള്‍സ്.
അമ്മായിയമ്മയെ വേഗമങ്ങെടുക്കാൻ ഭാഗ്യവന്തി ദേവിക്ക് 20 രൂപ കാണിക്ക
അമ്മായിമ്മ വേഗം മരിക്കാന്‍ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍. കലബുറഗിയിലെ ശ്രീ ഘട്ടരാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോഴാണ് ആവശ്യം എഴുതിയ നോട്ട് കണ്ടെത്തിയത്.”അമ്മേ, എന്റെ അമ്മായിഅമ്മയെ വേഗം മരിപ്പിക്കണമേ” എന്നാണ് നോട്ടിലെ വാചകങ്ങള്‍. രണ്ടോ മൂന്നോ മാസം കൂടുമ്ബോഴാണ് ഭണ്ഡാരം തുറക്കാറുള്ളതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. മരുമകളെ തേടി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്