Home Featured കാര്‍ കുഴിയില്‍ വീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കാര്‍ കുഴിയില്‍ വീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

by admin

ദക്ഷിണ കന്നട ജില്ലയില്‍ പുത്തൂരിനടുത്ത പർലഡ്ക ജങ്ഷനില്‍ ബൈപാസ് റോഡിന് സമീപത്തെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം.സംഭവത്തില്‍ മൂന്നുപേർ മരിച്ചു. സുള്ള്യ ജട്ടിപ്പള്ളയിലെ കാനത്തില സ്വദേശി അന്നു നായ്ക് എന്ന മോഹൻ നായ്ക് (87), മകൻ ചിദാനന്ദ നായ്ക് (59), ബന്ധു രമേശ് നായ്ക് (33) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ചിക്കമംഗളൂരുവില്‍ പ്രോവിഡന്റ് ഫണ്ട് ഡെവലപ്മെന്റ് ഓഫിസറായിരുന്ന ചിദാനന്ദ നായ്കാണ് കാർ ഓടിച്ചിരുന്നത്. പുലർച്ചെ സുള്ള്യയില്‍നിന്ന് പുത്തൂരിലെ പുനച്ചയിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. ഉറക്കമിളച്ച്‌ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുത്തൂർ ട്രാഫിക് പൊലീസ് കേസെടുത്തു.

ഭാഗ്യമോ പ്രാര്‍ത്ഥനയോ, അപകടമരണം സംഭവിച്ചില്ല’; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി സന്തോഷ് കീഴാറ്റൂര്‍

ബസുകളിലെ അമിതവേഗം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. കണ്ണൂരിലേക്ക് സ്വകാര്യ ബസിലും തിരികെ കെഎസ്‌ആർടിസി ബസിലും യാത്ര ചെയ്യവേ അമിതവേഗം മൂലമുണ്ടായ ദുരനുഭവം പങ്കുവെച്ചാണ് നടൻ പരാതി എഴുതിയിരിക്കുന്നത്.അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും മൂലം അപകടങ്ങള്‍ ഉണ്ടാകുന്നു എന്നും നടൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ. കഴിഞ്ഞ ദിവസങ്ങളില്‍ തളിപ്പറമ്ബില്‍ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസില്‍ യാത്ര ചെയ്തിരുന്നു. ഭാഗ്യമാണോ, അമ്മയുടെയും അച്ഛന്‍റെയും പ്രാർത്ഥനയാണോ, അല്ല മറ്റ് എന്തെങ്കിലും അത്ഭുതമാണോ എന്നറിയില്ല. അപകട മരണം സംഭവിച്ചില്ല.അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും, മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളില്‍ പരിലസിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരിച്ച്‌ കെഎസ്‌ആര്‍ടിസി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച്‌ പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അതുക്കും മേലെ സൈക്കോ ജീവനക്കാർ.

ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴില്‍ ചെയ്യുന്നവരും ഉണ്ട് ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച്‌ സൈക്കോ ജീവനക്കാരാണ് ഇവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വരണം. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങള്‍ ചെയ്തു തരണം.ജനങ്ങളാണ് സർക്കാർ. സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മത്സര ഓട്ടം കെഎസ്‌ആര്‍ടിസി എങ്കിലും മതിയാക്കണം. കാറില്‍ എപ്പഴും യാത്ര ചെയ്യാൻ പറ്റില്ല, മനുഷ്യൻമാരെ കണ്ടും, ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍റെ അപേക്ഷയാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group