ബെംഗളൂരു: മന്ത്രിസഭാ പുനസംഘടന വൈകുന്നതിനെച്ചൊല്ലി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലും രാജിയും. സിദ്ധരാമയ്യ- തര്‍ക്കം പരിഹരിക്കാന്‍ പറ്റാത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു എന്നാണ് സൂചന.തന്റെ ഓഫീസിനുള്ളില്‍ ഇരുന്ന് ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ എംഎല്‍സി ആയ നസീര്‍ അഹമ്മദിനെ തന്റെ രാഷ്‌ട്രീയ സെക്രട്ടറി പദവിയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഏപ്രില്‍ 9ന് ദാവെന്‍ഗരെയിലും മറ്റും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്ന സിദ്ധരാമയ്യയുടെ ഈ നീക്കം.പാര്‍ട്ടിയുടെ ന്യൂനപക്ഷ വകുപ്പിന്റെ അധ്യക്ഷപദവി കെ. അബ്ദുള്‍ ജബ്ബാര്‍ രാജിവെയ്‌ക്കുകയും ചെയ്തു. പാര്‍ട്ടിയുടെ മുതിര്‍ന്ന ന്യൂനപക്ഷ നേതാവാണ് അബ്ദുള്‍ ജബ്ബാര്‍. കര്‍ണ്ണാടകയിലെ ദാവണ്‍ഗരെ സൗത്തില്‍ ഏപ്രില്‍ 9ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെതുടര്‍ന്നാണ് ന്യൂനപക്ഷ വകുപ്പില്‍ വലിയ ഭിന്നതകള്‍ ഉടലെടുത്തിരിക്കുന്നത്.
ദാവണ്‍ഗരെയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കെ. അബ്ദുള്‍ ജബ്ബാര്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ നടന്നില്ല. ഇതോടെ അബ്ദുള്‍ ജബ്ബാര്‍ നിരാശനായിരുന്നു. പാര്‍ട്ടിയുടെ ന്യുനപക്ഷ വകുപ്പിലെ പ്രവര്‍ത്തനങ്ങളില്‍ അതീവനിരാശയുണ്ടെന്ന് അബ്ദുള്‍ ജബ്ബാര്‍ നേതാവ് ഡി.കെ. ശിവകുമാറിനെഴുതിയ കത്തില്‍ ആരോപിക്കുന്നു.ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിദ്ധരാമയ്യ വിഭാഗക്കാരനായ സ്ഥാനാര്‍ത്ഥി സമര്‍ത്ഥ് ഷമനൂരിനെതിരെ പ്രവര്‍ത്തിച്ചതാണ് നസീര്‍ അഹമ്മദിന്റെ സ്ഥാനം തെറിക്കാന്‍ കാരണമായത്. നേരത്തെ ഹൈകമാന്‍റ് തന്നെ നസീര്‍ അഹമ്മദിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടെന്നും എന്നിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നാണ് മാറ്റിയതെന്നും പറയുന്നു.കോണ്‍ഗ്രസിലെ ന്യൂനപക്ഷ സെല്ലില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ട്. മന്ത്രിയായ സമീര്‍ അഹമ്മദ് ഖാന്‍ വിഭാഗത്തിനെതിരെ ഹൈക്കമാന്‍റ് ശക്തമായ നീക്കങ്ങള്‍ നടത്തുന്നത് വലിയ തലവേദനയായി മാറിയിരിക്കുന്നു.