സിനിമാ – സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്.തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്ബാണ് ദിലീപ് ശങ്കർ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയില്‍ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നുവെന്നാണ് വിവരം. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തല്‍. മുറിക്കുള്ളില്‍ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോണ്‍മെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.
സ്വന്തം വീട്ടില്‍ മോഷണം നടത്തി, പിന്നാലെ അമ്മയ്ക്കൊപ്പം പൊലീസില്‍ പരാതി നല്കി: ഒടുവില്‍ ട്വിസ്റ്റ്
സ്വന്തം വീട്ടില്‍ നിന്ന് പണവും മറ്റും മോഷണം പോയെന്ന പരാതിയില്‍ യുവാവ് പൊലീസിൻ്റെ പിടിയിലായി. പെരുമ്ബാവൂരിലാണ് സംഭവം.വീട്ടില്‍ മോഷണം നടന്നെന്ന പരാതി അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി നല്കിയ യുവാവിനാണ് അന്വേഷണത്തിനൊടുവില്‍ എട്ടിൻ്റെ പണി കിട്ടിയത്.വെങ്ങോലയിലെ വീടിൻ്റെ പിൻഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 31000 രൂപയും കാറില്‍ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറുമാണ് മോഷണം പോയതായി ആണ് യുവാവിൻ്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസും എടുത്തു.
ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്പോലീസ് സംഘം സംഭവസ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു.നിരവധി സി.സി.ടി.വികള്‍ പരിശോധിച്ച അന്വേഷണ സംഘം ചിലരെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഷണത്തിന് പിന്നില്‍ പരാതി നല്‍കാനെത്തിയ മകനും ഇയാളുടെ സുഹൃത്തുമായിരുന്നുവെന്ന് കണ്ടെത്തിയത്. പിറന്നാള്‍ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട്ടില്‍ നിന്നും പണവും സ്പീക്കറും ആംപ്ലിഫയറും മറ്റും മോഷ്ടിച്ചത് എന്നാണ് പൊലീസിപെരുമ്ബാവൂർ ഇൻസ്പെക്ടർ ടി എം സൂഫി,എസ് ഐമാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, അരുണ്‍ , സി.പി.ഒ ജിൻസ് എന്നിവരാണ് അന്വേഷണം നടത്തിയത്.