കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും. 2023 ഡിസംബറില്‍ യാത്രക്കാര്‍ക്ക് തുറന്നു നല്‍കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. അണ്ടര്‍ വാട്ടര്‍ മെട്രോ പ്രവര്‍ത്തനക്ഷമമാകുന്നതോടെ റോഡ് മാര്‍ഗ്ഗം ഒന്നരമണിക്കൂര്‍ വേണ്ട യാത്ര സമയം വെറും 40 മിനിറ്റായി കുറയുന്നതാണ്. 8,475 കോടി രൂപ മുതല്‍മുടക്കിലാണ് അണ്ടര്‍ വാട്ടര്‍ മെട്രോ നിര്‍മ്മിക്കുന്നത്. മെട്രോ റെയിലിന്റെ നിര്‍മ്മാണ ചെലവ് 120 കോടിയാണ്.
ഹൂഗ്ലി നദിയുടെ അടിത്തട്ടില്‍ ഒരു ടണല്‍ ബോറിംഗ് മെഷീനിന്റെ സഹായത്തോടെയാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൂഗ്ലി നദിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 30 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷന്റെ വിസ്തീര്‍ണ്ണം അഞ്ച് ലക്ഷം അടിയാണ്. ജലനിരപ്പില്‍ നിന്നും 32 മീറ്റര്‍ താഴെയായി ഓടുന്ന വാട്ടര്‍ അണ്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാവുക. രാജ്യത്തെ വെള്ളത്തിനടിയിലുള്ള ആദ്യ മെട്രോ ട്രെയിന്‍ എന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.
രാത്രിയിലും കഴിക്കാന്‍ ഇഡ്ഡലി തന്നെ’, ഉറങ്ങിക്കിടന്ന രണ്ടു തൊഴിലാളികളെ പിക്കാസ് കൊണ്ട് കുത്തിക്കൊന്നു, അറസ്റ്റ്
ബംഗളൂരു: കര്‍ണാടകയില്‍ ഇഡ്ഡലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി.
ഉറങ്ങിക്കിടക്കുമ്ബോള്‍ രണ്ടുപേരെയും പിക്കാസ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.
ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയിലാണ് സംഭവം. കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ(46) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്ന രാജണ്ണയെന്ന തൊഴിലാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുരുവള്ളിയില്‍ നിര്‍മ്മാണത്തിലുള്ള വിശ്വകര്‍മ്മ കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവ ദിവസം രാവിലെ രാജണ്ണയാണ് ഇഡ്ഡലി തയ്യാറാക്കിയത്. രാത്രിയിലും കഴിക്കാന്‍ ഇഡ്ഡലി തന്നെയാണെന്ന് രാജണ്ണ മറ്റു തൊഴിലാളികളോട് പറഞ്ഞു.
ഇതില്‍ രോഷാകുലരായ ബീരേഷും മഞ്ജപ്പയും രാജണ്ണയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി ബീരേഷും മഞ്ജപ്പയും ഉറങ്ങുന്ന സമയത്ത് രാജണ്ണ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.