Home തിരഞ്ഞെടുത്ത വാർത്തകൾ 16 വന്ദേഭാരത്, 2 ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി; കോളടിച്ചത് ഈ സംസ്ഥാനത്തിന്, കേന്ദ്രത്തെ താങ്ങുന്ന നേട്ടം

16 വന്ദേഭാരത്, 2 ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി; കോളടിച്ചത് ഈ സംസ്ഥാനത്തിന്, കേന്ദ്രത്തെ താങ്ങുന്ന നേട്ടം

2019ലാണ് റെയില്‍വെ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസിന് തുടക്കമിട്ടത്. എന്നാല്‍ ഇതുവരെ കേരളത്തിന് ഇതുവരെ അനുവദിച്ചത് മൂന്നെണ്ണം മാത്രം.കാസര്‍കോട്-തിരുവനന്തപുരം, മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു എന്നിവയാണവ. ബെംഗളൂരു സര്‍വീസ് അടുത്തിടെയാണ് ആരംഭിച്ചത്. മൂന്ന് സര്‍വീസും മികച്ച ലാഭത്തില്‍ മുന്നോട്ട് പോകുന്നുണ്ട്.കേരളത്തിലെ സര്‍വീസ് ലാഭകരമായിട്ടും എന്തുകൊണ്ട് കൂടുതല്‍ വന്ദേഭാരതുകള്‍ അനുവദിക്കുന്നില്ല എന്ന ചോദ്യം ബാക്കിയാണ്. കേരളത്തിലെ എംപിമാരില്‍ പലരും കൂടുതല്‍ വന്ദേഭാരത് വേണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, നിരവധി വന്ദേഭാരത് എക്‌സ്പ്രസുകളും വന്‍കിട പദ്ധതികളും ലഭിച്ച സംസ്ഥാനം ദക്ഷിണേന്ത്യയിലുണ്ട്, ആന്ധ്ര പ്രദേശ്.

16 വന്ദേഭാരത് എക്‌സ്പ്രസുകളാണ് ഈ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്.ആന്ധ്ര പ്രദേശിന് റെയില്‍വെ മേഖലില്‍ അനുവദിച്ച പദ്ധതികളും ട്രെയിനുകളും റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എടുത്തു പറഞ്ഞു. വിശാഖപട്ടണത്ത് ഗൂഗിള്‍ ക്രൗഡ് ഇന്ത്യ എഐ ഹബ്ബിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുന്‍ വര്‍ഷങ്ങളില്‍ ആന്ധ്രയ്ക്ക് അനുവദിച്ചിരുന്നത് 886 കോടിയുടെ ബജറ്റായിരുന്നു എങ്കില്‍ ഇത്തവണ 10134 കോടി രൂപയാണ് അനുവദിച്ചത് എന്ന് മന്ത്രി പറഞ്ഞു.16 വന്ദേഭാരത് എക്‌സ്പ്രസുകള്‍ ആന്ധ്രയ്ക്ക് അനുവദിച്ചു. 22 അമൃത ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ അതിന് പുറമെയാണ്. 74 റെയില്‍വെ സ്റ്റേഷനുകള്‍ പുനര്‍നിര്‍മിച്ചു. 823 ഫ്‌ലൈ ഓവറുകളും അണ്ടര്‍പാസുകളും നിര്‍മാണം പൂര്‍ത്തിയാക്കി, 299 എണ്ണം നിര്‍മാണത്തിലാണ്. 1759 കിലോമീറ്റര്‍ ട്രാക്ക് പൂര്‍ത്തീകരിച്ചു. 3300 കിലോമീറ്റര്‍ നിര്‍മാണത്തിലാണ് എന്നും അശ്വനി വൈഷ്ണവ് പറയുന്നു.ആന്ധ്രയിലെ എല്ലാ റെയില്‍വെ ലൈനിലും വൈദ്യുതീകരണം പൂര്‍ത്തിയാക്കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വെ ഇടനാഴിയിലെ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ 500 പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്നാണ് റെയില്‍വെ അറിയിച്ചിട്ടുള്ളത്.

അതിവേഗ റെയില്‍വെ ഇടനാഴി യാഥാര്‍ഥ്യമായാല്‍ യാത്രാ സമയം വളരെ കുറയും. തലസ്ഥാനമായ അമരാവതിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സമയം 70 മിനുട്ടാകും. അമരാവതിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള സമയം 112 മിനുട്ടായും കുറയുമെന്ന് മന്ത്രി സൂചിപ്പിച്ചു.ആന്ധ്രയ്ക്ക് സമാനമായ രീതിയില്‍ റെയില്‍വെ മേഖല കൂടുതല്‍ സൗകര്യം ഒരുക്കിയ സംസ്ഥാനമാണ് ബിഹാര്‍. ഈ രണ്ട് സംസ്ഥാനത്തുള്ള പാര്‍ട്ടികളുടെ പിന്തുണയിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്നതാണ് ഇതില്‍ എടുത്തു പറയേണ്ടത്. ആന്ധ്ര പ്രദേശിലെ ടിഡിപി, ബിഹാറിലെ ജെഡിയു എന്നീ കക്ഷികള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം മറികടക്കാന്‍ ബിജെപിയെ സഹായിച്ചത് ഈ രണ്ട് പാര്‍ട്ടികള്‍ ആയിരുന്നു. ഇത് ഇരു സംസ്ഥാനങ്ങള്‍ക്കും റെയില്‍വെ മേഖലയില്‍ നേട്ടമായി എന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group