ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ (കിഴക്ക്- പടിഞ്ഞാറ് ഇടനാഴി) ചല്ലഘട്ട- കെങ്കേരി, ബൈയപ്പനഹള്ളി കെ.ആർ. പുരം ഭാഗത്ത് സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലുമായി (തെക്ക്- വടക്ക് ഇടനാഴി) തിങ്കളാഴ്ച 6,80,894 പേർ യാത്രചെയ്തതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. പർപ്പിൾ ലൈനിലെ എല്ലാ റൂട്ടിലും സർവീസ് ആരംഭിച്ചതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ വർഷം ജൂൺമുതൽ രണ്ടു ലൈനുകളിലുമായി ശരാശരി പ്രതിദിന യാത്രക്കാർ ആറുലക്ഷത്തിന് മുകളിലാണ്.
സെപ്റ്റംബർ 25-ന് 6,69,037 പേർ മെട്രോയിൽ യാത്രചെയ്തിരുന്നു. ബൈയപ്പനഹള്ളി -വൈറ്റ്ഫീൽഡ് റൂട്ടിൽ തിങ്കളാഴ്ച 61,179 പേർ യാത്രചെയ്തു. ബൈയപ്പനഹള്ളിക്കും കെ.ആർ. പുരത്തിനുമിടയിലുള്ള 2.2 കിലോമീറ്റർ പാത തിങ്കളാഴ്ച തുറക്കുന്നതിനുമുമ്പുവരെ യാത്രക്കാർ ബൈയപ്പനഹള്ളിയിൽ ഇറങ്ങി ഫീഡർ ബസിൽ കെ.ആർ. പുരത്തെത്തിയാണ് വൈറ്റ്ഫീൽഡിലേക്ക് പോയിരുന്നത്. ചൊവ്വാഴ്ചയും പർപ്പിൾ ലൈനിലെ സ്റ്റേഷനുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു.
അതിനിടെ, പർപ്പിൾ ലൈനിൽ പൂർണമായി സർവീസ് തുടങ്ങിയെങ്കിലും ചില സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യമില്ലാത്തതും സമീപത്ത് മേൽനടപ്പാലങ്ങളില്ലാത്തതും യാത്രക്കാർക്ക് അസൗകര്യമാണ്. പുതിയതായി തുറന്ന ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷനിൽ പാർക്കിങ് സൗകര്യമില്ല.രാജാജിനഗർ, അറ്റിഗുപ്പെ തുടങ്ങിയ ചില സ്റ്റേഷനുകളിൽ കുറച്ചു വാഹനങ്ങൾമാത്രം പാർക്ക്ചെയ്യാനുള്ള സൗകര്യമേയുള്ളൂ. അതേസമയം, കഴിഞ്ഞദിവസം തുറന്ന ചല്ലഘട്ട സ്റ്റേഷനിൽ വിശാലമായ പാർക്കിങ് സൗകര്യമുണ്ട്.സിംഗയ്യനപാളയ, ഗരുഡാചരപാളയ, ഹൂഡി, കുന്ദലഹള്ളി, പട്ടനൂർ അഗ്രഹാര, ചന്നസാന്ദ്ര സ്റ്റേഷനുകളിലും പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കാമുകനോട് അടുത്തിടപഴകുന്നത് കണ്ട സഹോദരിമാരെ കൊല ചെയ്ത് 20കാരി
ലഖ്നൌ: സഹോദരിമാരെ കഴുത്തറുത്ത് കൊന്ന 20കാരി അറസ്റ്റില്‍. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മൂത്ത സഹോദരിയായ അഞ്ജലിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അഞ്ചും ഏഴും വയസ്സുള്ള ശില്‍പ്പി, രോഷ്നി എന്നീ കുട്ടികളെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ശിൽപിയും റോഷ്‌നിയും വീട്ടിൽ തനിച്ചായിരുന്നു.വൈകുന്നേരം അഞ്ച് മണിയോടെ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയതായിരുന്നു കുട്ടികളുടെ അമ്മ സുശീല. തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ കാൺപൂർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ പ്രശാന്ത് കുമാറും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കുട്ടികളുമായി അടുപ്പമുള്ളവരാകാം കൊല നടത്തിയതെന്ന് തുടക്കം മുതല്‍ തന്നെ പൊലീസ് സംശയിച്ചു. കുടുംബാംഗങ്ങളെ എല്ലാവരെയും ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കുട്ടികളുടെ മൂത്ത സഹോദരി അഞ്ജലി കുറ്റം സമ്മതിച്ചു. മണ്‍വെട്ടി കൊണ്ടാണ് അഞ്ജലി കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്മ പുറത്തുപോയപ്പോള്‍ കാമുകന്‍ വീട്ടില്‍ വന്നെന്നും തങ്ങള്‍ അടുത്തിടപഴകുന്നത് സഹോദരിമാര്‍ കണ്ടെന്നും അഞ്ജലി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
സഹോദരിമാര്‍ സംഭവം പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാന്‍ വസ്ത്രത്തിലെ രക്തക്കറ കഴുകുകയും ആയുധം വൃത്തിയാക്കുകയും ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കഴുകിയ വസ്ത്രങ്ങളും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.