ബെംഗളൂരു : ഹൊസൂർ അതിർത്തിയിലെ അത്തിബെലെയിൽ 14 പേരുടെ മരണത്തിനിടയാക്കിയ പടക്കഗോഡൗൺ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പടക്ക ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക സർക്കാർ. വിവാഹാഘോഷങ്ങളിലും രാഷ്ട്രീയപ്പാർട്ടികളുടെ റാലികളിലും ഗണേശോത്സവത്തിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. അതേസമയം ഹരിതപടക്കങ്ങൾക്ക് വിലക്കില്ല.സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അത്തിബെലെയിലെ തഹസിൽദാർ, പോലീസ് ഇൻസ്പെക്ടർ, ചീഫ് അഗ്നിരക്ഷാസേനാ ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയതിന് കളക്ടർക്കും (ഡെപ്യൂട്ടി കമ്മിഷണർ) ജില്ലാ പോലീസ് മേധാവിക്കും നോട്ടീസ് നൽകാനും മുഖ്യമന്ത്രി നിർദേശം നൽകി.ദുരന്തമുണ്ടായ ഗോഡൗണിന്റെ ഉടമയ്ക്ക് പടക്കം വിൽക്കാനുള്ള ലൈസൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാൾ പടക്കങ്ങൾ ശേഖരിച്ചുവെച്ചു. ഇതിന് തഹസിൽദാറുടെ അംഗീകാരം വേണം. സ്ഥലത്തെ പോലീസ് ഇൻസ്പെക്ടറും ചീഫ് അഗ്നിരക്ഷാ ഓഫീസറും എൻ.ഒ.സി. നൽകണം. തുടർന്ന് ഡെപ്യൂട്ടി കമ്മിഷണറാണ് ലൈസൻസ് നൽകേണ്ടത്.
ഇതിൽ വീഴ്ചവരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പടക്കങ്ങൾ വിൽക്കുന്നതിന് സുപ്രീംകോടതിയുടെ മാർഗ നിർദേശങ്ങൾ പാലിക്കാത്ത കച്ചവടക്കാരുടെ പേരിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദീപാവലി ആഘോഷത്തിൽ അപകടസാധ്യതയും പരിസ്ഥിതി മലിനീകരണവും കുറഞ്ഞ ഹരിതപടക്കങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ഐസിയുവില്‍ കഴിയുന്ന 15 കാരിയെ കയറിപ്പിടിച്ചു, ശരീര ഭാഗങ്ങളില്‍ ചുംബിച്ചു; 40 കാരനായ തൂപ്പുകാരൻ അറസ്റ്റില്‍
മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം.പെണ്‍കുട്ടിയെ കയറിപ്പിടിച്ച് ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ജെജെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ രോഹിദാസ് സോളങ്കി(44) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാരുമായി വഴക്കിട്ട് അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയോടാണ് തൂപ്പുകാരൻ ലൈംഗിക അതിക്രമം നടത്തിയത്.
ഐസിയുവില്‍ ക്ലീനിംഗിനെത്തിയ സോളങ്കി മുറിയിലുണ്ടായിരുന്ന ഡയപ്പറും മറ്റും പുറത്തെ ഡസ്റ്റ് ബിന്നിലേക്ക് കളയാൻ കുട്ടിയുടെ ബന്ധുവിനെ പുറത്തേക്ക് പറഞ്ഞയച്ചു. ബെഡ്ഡിലെ വിരിപ്പ് മാറ്റുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു.ശാരീരിക അവശതകളുള്ള കുട്ടിക്ക് പ്രതികരിക്കാനായില്ല. പുറത്തേക്ക് പോയ ബന്ധു തിരികെയെത്തിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. ശുചീകരണ തൊഴിലാളി തന്നെ കടന്ന് പിടിച്ച് ചുംബിച്ചെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞു.
തുടര്‍ന്ന് പൊലീസിനെയും ആശുപത്രി അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.