Home Featured ‘ബാന്ദ്ര’ക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജി

‘ബാന്ദ്ര’ക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജി

by admin

തിരുവനന്തപുരം: ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്ബനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇവര്‍ ചെയ്യുന്നത് അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമല്ല കൊള്ളയടിക്കലാണെന്നും നിര്‍മാതാക്കള്‍ പറയുന്നു.

അടുത്തിടെ വലിയ ഹൈപ്പോടെത്തിയ ദിലീപ് ചിത്രവുമായിരുന്നു അരുണ്‍ ഗോപി സംവിധായകനായ ബാന്ദ്ര. ബോളിവുഡ് നടിയായ താരാ ജാനകിയായി തമന്നയും ചിത്രത്തിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group