Home Featured കര്‍ണാടകയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കര്‍ണാടകയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

by admin

കർണാടക സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരിൽ എൻ.ഐ.എയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകനായ അബ്ദുൽ റഹ്മാൻ എന്നയാളാണ് പിടിയിലായത്. ഖത്തറിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.രണ്ട് വർഷത്തോളമായി ഒളിവിലായിരുന്നു അബ്ദുൽ റഹ്മാനെന്ന് എൻഐഎ അറിയിച്ചു. റഹ്മാനും ഒളിവിലുള്ള മറ്റ് രണ്ട് പേരുൾപ്പെടെ നാല് പ്രതികളെ എൻഐഎ ഈ വർഷം ഏപ്രിലിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുറ്റപത്രത്തിൽ ആകെ 28 പേരാണ് ഉള്ളത്.ഒളിവിലുള്ള ആറ് പേരെക്കുറിച്ചുള്ള വിവരങ്ങൾക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

റഹ്മാനെ പിടികൂടുന്നതിനായി നാല് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.പിഎഫ്ഐ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം റഹ്മാൻ കേസിലെ പ്രതികൾക്ക് ഒളിത്താവളം ഒരുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്തതിന് ശേഷം റഹ്മാൻ ഖത്തറിലേക്ക് കടക്കുകയായിരുന്നു.ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ 2022 ജുലായ് 26-നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group