ബെംഗളൂരു∙ ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു. ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്കു പോകേണ്ടിയിരുന്ന A12414 വിമാനത്തിന്റെ പൈലറ്റാണ് യാത്ര ആരംഭിക്കുന്നതിനു തൊട്ടു മുൻപ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്.
ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാന സർവീസ് അല്പനേരം വൈകിയെങ്കിലും അടിയന്തരമായി മറ്റൊരു പൈലറ്റിനെ ജോലിക്ക് നിയോഗിച്ച് എയർ ഇന്ത്യ, ബെംഗളൂരു-ഡല്‍ഹി സർവീസ് നടത്തി.വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. തങ്ങളുടെ ഒരു പൈലറ്റിന് ദേഹാസ്വസ്ഥ്യമുണ്ടായതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. കുഴഞ്ഞുവീണ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
സ്ഥിരം യാത്രക്കാരിക്ക് വരനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍; വിവാഹത്തില്‍ പങ്കെടുക്കാൻ ഒരുബസ് നിറയെ യാത്രക്കാര്‍
വളവുകളും തിരിവുകളുമെല്ലാം കടന്ന് ലക്ഷ്യത്തിലെത്തുന്ന ബസ് പോലെ ഇനി അവരുടെ ജീവിതവും. സ്ഥിരം യാത്രക്കാർ കട്ടയ്ക്ക് കൂടെനിന്നപ്പോള്‍, കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ അധ്യാപികയും ബസിന്റെ ഡ്രൈവറുമായുള്ള ഇഷ്ടം ജീവിതത്തിന്റെ റൂട്ടിലേക്കു കടന്നു.
നർക്കിലക്കാട്, ഭീമനടി, പരപ്പ വഴി മംഗളൂരുവിലേക്ക് പോകുന്ന ബസിലെ സ്ഥിരം യാത്രക്കാരിയാണ് പരപ്പ സ്വദേശിയായ സുനന്ദ. ഷിനു 10 വർഷമായി കാസർകോട് ഡിപ്പോയിലെ ഡ്രൈവറും.യാത്ര പ്രണയത്തിന്റെ ട്രാക്കിലേക്കു കടക്കുന്നത് ബസിലെ സ്ഥിരം യാത്രക്കാർക്കു മനസ്സിലായി. അവർ പിന്തുണച്ചു കൂടെനിന്നു. സുനന്ദയുടെ അച്ഛൻ സുകുമാരനോടും ഷിനുവിന്റെ അച്ഛൻ കിഴക്കേപ്പറമ്ബില്‍ യശോധരനോടും അമ്മ സുഭദ്രയോടുമെല്ലാം വിവാഹക്കാര്യം സംസാരിക്കാൻ മുൻപില്‍നിന്നതും യാത്രക്കാർതന്നെയാണ്. ശ്രീകണ്ഠപുരത്തു നടന്ന വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു കെഎസ്ആർടിസി ബസ് നിറയെ യാത്രക്കാരാണ് എത്തിയത്.