Home Featured ബെംഗളൂരില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ ഒഴിയുന്നു; ചേക്കേറുന്നത് മറ്റൊരു നഗരത്തിലേക്ക്

ബെംഗളൂരില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ ഒഴിയുന്നു; ചേക്കേറുന്നത് മറ്റൊരു നഗരത്തിലേക്ക്

by admin

രാജ്യത്തെ സാങ്കേതികവിദ്യാ വ്യവസായത്തിൻ്റെ ഹൃദയ കേന്ദ്രമായിരുന്ന ബെംഗളൂരുവിലേക്ക് ഒരു കാലത്ത് കൂട്ടത്തോടെ ആളുകള്‍ ഒഴുകിയെത്തിരുന്നു, പ്രത്യേകിച്ച്‌ യുവാക്കള്‍.എന്നാല്‍ മുൻപത്തെ പോലൊരു സാഹചര്യം ഇപ്പോഴില്ല. ആളുകള്‍ക്ക് ബെംഗളൂരു മടുക്കുകയാണ് എന്നാണ് റിപ്പോർട്ട്. കടുത്ത ഗതാഗതക്കുരുക്ക്, കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍, വർദ്ധിച്ചുവരുന്ന മലിനീകരണം, കുടിവെള്ള ക്ഷാമം, ഉയർന്ന വീട്ട് വാടക, എന്നിവയെല്ലാമാണ് ബെംഗളൂരുവിലേക്ക് വരുന്നതില്‍ നിന്നും ആളുകളെ തടയുന്നത്.ബെംഗളൂരുവിലെ ജീവിതം തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച്‌ പല പ്രൊഫഷണലുകളും കുടുംബങ്ങളും ഇപ്പോള്‍ പുനർവിചിന്തനം ചെയ്യുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇതിനോടകം പലരും അടുത്തുള്ള ചെറിയ നഗരങ്ങളിലേക്ക് മാറി തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മോശം ജീവിത സാഹചര്യങ്ങള്‍ കാരണം ആളുകള്‍ ബെംഗളൂരു വിട്ടുപോകുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി നിക്ഷേപ ബാങ്കറായ സാർത്ഥക് അഹൂജ ലിങ്ക്ഡ്‌ഇനില്‍ പങ്കുവെച്ച റിപ്പോർട്ടില്‍ പറഞ്ഞു. ബെംഗളൂരുവിനെ ഗതാഗതക്കുരുക്കിൻ്റെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ മോശം നഗരമായി ഇപ്പോള്‍ കണക്കാക്കുന്നു. ആളുകള്‍ക്ക് വർഷത്തില്‍ ശരാശരി 134 മണിക്കൂർ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. അഹൂജ ലിങ്ക്ഡിനില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.ഗതാഗതക്കുരുക്ക് മാത്രമല്ല പ്രശ്നം.

വർദ്ധിച്ചുവരുന്ന വായു മലിനീകരണം, താങ്ങാനാവാത്ത ഭവന വില, കുടിവെള്ള ക്ഷാമം എന്നിവയെല്ലാം നിവാസികളുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതും ജീവിതനിലവാരം ഉയർന്നതുമായ ചെറിയ നഗരങ്ങള്‍ തേടുകയാണ് ഇപ്പോള്‍ പലരും. ഈ മാറ്റത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് മൈസൂരു നഗരമാണെന്ന് അഹൂജ അഭിപ്രായപ്പെട്ടു. ‘മൈസൂരുവില്‍ എവിടെയും 15 മിനിറ്റിനുള്ളില്‍ യാത്ര ചെയ്യാം’, അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിനെ അപേക്ഷിച്ച്‌ ജീവിതച്ചെലവ് 10-20% കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം മൈസൂരുവിലെ വസ്തുവില 50 ശതമാനം വർദ്ധിച്ചുവെങ്കിലും, ഇപ്പോഴും ബെംഗളൂരുവിനെക്കാള്‍ 30-50 ശതമാന വില കുറവാണ്. ഉദാഹരണത്തിന്, കുവെമ്ബു നഗർ, വിജയനഗർ തുടങ്ങിയ പ്രദേശങ്ങളില്‍ അപ്പാർട്ട്മെൻ്റുകള്‍ക്ക് ഏകദേശം 60 ലക്ഷം മുതലാണ് വില. എന്നാല്‍ സരസ്വതിപുരം, ജയലക്ഷ്മിപുരം തുടങ്ങിയ പ്രീമിയം പ്രദേശങ്ങളില്‍ ഇത് 1 കോടിയില്‍ ആരംഭിക്കുന്നു. അതേസമയം, മൈസൂരുവില്‍ വാടക വരുമാനം കൂടുതലാണ്.

2023-ല്‍ ബെംഗളൂരു-മൈസൂരു അതിവേഗ പാതയുടെ നിർമ്മാണം ഈ പ്രവണതയ്ക്ക് കൂടുതല്‍ വേഗം നല്‍കി. ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ദീർഘകാല റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപം നടത്താൻ പ്രമുഖ ഡെവലപ്പർമാരെ ആകർഷിക്കുകയും ചെയ്തു. ഈ പ്രവണത ബെംഗളൂരുവില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് അഹൂജ കരുതുന്നു. “മുംബൈ, ഡല്‍ഹി, ഗുഡ്ഗാവ്, പൂനെ എന്നിവയുള്‍പ്പെടെയുള്ള എല്ലാ മെട്രോകളുടെയും പ്രശ്നമാണിത്. കഴിഞ്ഞ ദശകത്തില്‍ മെട്രോകളില്‍ റിയല്‍ എസ്റ്റേറ്റ് വളർച്ച കണ്ടിട്ടുണ്ടെങ്കില്‍, അടുത്ത ദശകത്തില്‍ ആ വളർച്ചയെല്ലാം ടയർ 2 നഗരങ്ങളില്‍ നിന്നായിരിക്കും,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ അടിസ്ഥാന സൗകര്യ സമ്മർദ്ദങ്ങളുമായി പോരാടുമ്ബോള്‍, ടയർ 2 നഗരങ്ങള്‍ വളർച്ചയുടെയും മികച്ച ജീവിതസാഹചര്യങ്ങളുടെയും പുതിയ കേന്ദ്രങ്ങളായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബെംഗളൂരുവില്‍ നിലവില്‍ 31,600-ലധികം കോടീശ്വര കുടുംബങ്ങളുണ്ടെന്നാണ് കണക്കുകള്‍. ഐടി ഭീമന്മാർ, യൂണികോണ്‍ സ്റ്റാർട്ടപ്പുകള്‍, വെഞ്ച്വർ ക്യാപിറ്റല്‍, നവീകരണം എന്നിവയാല്‍ സമ്ബന്നമായ ഈ നഗരം രാജ്യത്തെ മൂന്നാമത്തെ വലിയ ധനിക നഗരമാണ്. ഇൻഫോസിസ് മുതല്‍ ഫ്ലിപ്കാർട്ട് വരെ, ദിനംപ്രതി പുതിയ പുതിയ കമ്ബനികള്‍ ഇവിടെ ആരംഭിക്കുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group