ബംഗളൂരു: ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ചുവരെ ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍നിന്ന് കൂട്ട പലായനം.
കോവിഡ് വ്യാപനം അതിതീവ്രമായതോടെയാണ് ബംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് മറ്റു ജില്ലകളില്‍നിന്നുള്ളവരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തില്‍നിന്ന് തിരിച്ചുപോവാന്‍ തുടങ്ങി.
ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതാകുന്നതും കോവിഡ് വ്യാപനവും കണക്കിലെടുത്താണ് കൂടുതല്‍ പേരും നാടുകളിലേക്ക് മടങ്ങുന്നത്.
ബംഗളൂരുവിന് പുറത്തുള്ള അത്തിബലെ ചെക്ക്പോസ്റ്റില്‍ ഉള്‍പ്പെടെ തിങ്കളാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബംഗളൂരുവില്‍നിന്ന് മടങ്ങുന്നവരെക്കൊണ്ട് വയനാട് അതിര്‍ത്തിയിലെ കര്‍ണാടക ചെക്ക്പോസ്റ്റായ മൂലഹോളെയിലും കേരള അതിര്‍ത്തിയായ വാളയാറിലും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
കര്‍ണാടകയുടെ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ് ബംഗളൂരുവില്‍നിന്ന് കൂടുതലായി മടങ്ങുന്നത്. നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തിങ്കളാഴ്ചതന്നെ മടങ്ങണമെന്നും ബംഗളൂരുവില്‍ ലോക്ഡൗണ്‍ കര്‍ശനമായിരിക്കുമെന്നും റവന്യൂ മന്ത്രി ആര്. അശോക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ, ചൊവ്വാഴ്ച വൈകീട്ട് മുതല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച തന്നെ ആളുകള്‍ പല വാഹനങ്ങളിലായി നഗരാതിര്‍ത്തി കടന്നു.
കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ കര്‍ശനമാക്കുമെന്നും ആളുകള്‍ക്ക് നാടുകളിലേക്ക് മടങ്ങാനാണ് രണ്ടുദിവസത്തെ സമയം നല്‍കിയതെന്നും ആര്. അശോക പറഞ്ഞു. അതേസമയം, തീവ്രവ്യാപന മേഖലയായ ബംഗളൂരുവില്‍നിന്ന് മറ്റു ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് ഉള്‍പ്പെടെ ആളുകളെത്തുന്നത് രോഗ വ്യാപനത്തിനിടയാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ലോക്ഡൗണില്‍ അവശ്യ സര്‍വിസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ആളുകള്‍ കൂടുതലായി മടങ്ങുന്നതിനെ തുടര്‍ന്ന് കര്‍ണാടക ആര്.ടി.സിയും പ്രത്യേക ബസ് സര്‍വിസുകള്‍ നടത്തി. കേരളത്തിലേക്ക് ഉള്‍പ്പെടെ മടങ്ങുന്നവര്‍ക്കായി എ.ഐ.കെ.എം.സി.സി, കേരള സമാജം തുടങ്ങിയ സംഘടനകളും വിവിധ ട്രാവല്‍ ഗ്രൂപ്പുകളും ബസ് സര്‍വിസുകളും നടത്തി.
ഗുഡ്സ് വാഹനങ്ങളിലും ഒട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി വീട്ടുസാധനങ്ങളുെമടുത്ത് നഗരത്തില്‍നിന്ന് ഇതര ജില്ലകളിലേക്ക് നിരവധി പേരാണ് തിങ്കളാഴ്ച മടങ്ങിയത്. ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ തിങ്കളാഴ്ച ബംഗളൂരു പരിധിയിലെ ടോള്‍പ്ലാസകളില്‍ വാഹനങ്ങളുെട നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
കേരളത്തിൽ സൂപ്പർ സ്പ്രെഡ് ആയിക്കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് സമൂഹ വ്യാപനം
- രാജ്യത്ത് ഒൻപത് ലക്ഷം രോഗികള്‍; മരണനിരക്ക് 2.64 ശതമാനം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു
- കേരളത്തിൽ ഇന്ന് 449 പേര്‍ക്ക് കോവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
- ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു
- കോവിഡ് വാക്സിന്: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി
- മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും
- കര്‍ണാടക സാംസ്കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
- ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക
- പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്