Home തിരഞ്ഞെടുത്ത വാർത്തകൾ ബോക്‌സ് ഓഫീസില്‍ പതറി ‘പള്ളിചാട്ടമ്പി’; മൂന്നുദിനം പിന്നിടുമ്പോള്‍ വരുമാനം ആറര കോടി മാത്രം, വിമോചന സമരകാലവും മതവും പ്രമേയമാക്കിയ സിനിമ

ബോക്‌സ് ഓഫീസില്‍ പതറി ‘പള്ളിചാട്ടമ്പി’; മൂന്നുദിനം പിന്നിടുമ്പോള്‍ വരുമാനം ആറര കോടി മാത്രം, വിമോചന സമരകാലവും മതവും പ്രമേയമാക്കിയ സിനിമ

by ടാർസ്യുസ്

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ പീരിയഡ് ആക്ഷന്‍ ചിത്രം ‘പള്ളിചാട്ടമ്പി’ക്ക് ബോക്‌സ് ഓഫീസില്‍ സമ്മിശ്ര തുടക്കം.റിലീസ് ചെയ്ത് ആദ്യ മൂന്നുദിനങ്ങള്‍ പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 6.59 കോടി രൂപയാണു ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. ബോക്‌സ് ഓഫീസ് ട്രാക്കറായ സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്നുമാത്രം 5.73 കോടി രൂപ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.വിഷു ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം 3.34 കോടി രൂപ നേടാനായെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരുമാനത്തില്‍ ഇടിവു രേഖപ്പെടുത്തി. രണ്ടാം ദിവസം 1.90 കോടിയും മൂന്നാം ദിവസം 1.56 കോടിയുമാണു ചിത്രം നേടിയത്. സമ്മിശ്രമായ നിരൂപണങ്ങളും രണ്ടാം പകുതിയിലെ പോരായ്മകളെക്കുറിച്ചുള്ള ചര്‍ച്ചകളും കളക്ഷനെ ബാധിച്ചതായാണു വിലയിരുത്തല്‍.

പൃഥ്വിരാജ് സുകുമാരന്റെ അതിഥി വേഷം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നെങ്കിലും വാര്‍ത്തകള്‍ നേരത്തെ ചോര്‍ന്നത് സര്‍പ്രൈസ് ഘടകത്തെ ബാധിച്ചു.1950-കളിലെ കേരളത്തിന്റെ പശ്ചാത്തലത്തില്‍, വിമോചന സമരകാലത്തെ രാഷ്ട്രീയവും മതവും പ്രമേയമാക്കിയാണു സിനിമ ഒരുക്കിയിരിക്കുന്നത്. കായദു ലോഹര്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള അവതരണത്തില്‍ പരാജയപ്പെട്ടുവെന്നാണ് പൊതുവായ വിലയിരുത്തല്‍. വരും ദിവസങ്ങളിലെ കളക്ഷന്‍ ചിത്രത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.ഫുട്‌ബോള്‍, പ്രണയം, വിവാഹം തുടങ്ങി നിരവധി ഘടകങ്ങള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്. സാധാരണ പ്രണയചിത്രങ്ങള്‍ വിവാഹത്തോടെ അവസാനിക്കാറാണ് പതിവ്, എന്നാല്‍ വിവാഹശേഷമുള്ള ജീവിതത്തെയും 90-കളിലെയും പുതിയ തലമുറയിലെയും യുവാക്കളുടെ ദാമ്പത്യരീതികളെയും ചിത്രം ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. എവിഎ പ്രൊഡക്ഷന്‍സുമായി സഹകരിച്ച്‌ മാര്‍ഗ എന്റര്‍ടൈന്‍മെന്റ്സ്, മുഹ്‌സിന്‍ പരാരിയുടെ റൈറ്റിംഗ് കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group