തിരുവനന്തപുരം: തിരുവനന്തപുരംനാലാഞ്ചിറയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് ഒളിവിലാണ്.കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം.മൂത്ത മകളാണ് സംഭവം മണ്ണന്തല പോലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്.കൊലപാതകത്തിന് ശേഷം സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. നാലാഞ്ചിറയിൽ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടിൽ വെച്ച് വഴക്കുണ്ടാകുകയും കൊലപ്പെടുത്തുകയുമായിരുന്നു. ദമ്പതികൾക്ക് നാല് മക്കളുണ്ട്. സംഭവത്തിൽ മണ്ണന്തല പോലീസ് അന്വേഷണം ആരംഭിച്ചു.