ബെംഗളൂരു: ഓൺലൈൻ വ്യാപാരകമ്പനി വഴി ഐഫോൺ ഓർഡർ ചെയ്തപ്പോൾ സോപ്പും വിലകുറഞ്ഞ ചെറിയഫോണും കിട്ടിയ സംഭവത്തിൽ വ്യാപാരകമ്പനിക്ക് 74,000 രൂപ പിഴയിട്ട് ഉപഭോക്തൃകോടതി.കൊപ്പാൾ സ്വദേശിയായ ഹർഷയ്ക്കാണ് 2021 ജനുവരിയിൽ ഐഫോണിന് പകരം സോപ്പും ചെറിയ ഫോണും ലഭിച്ചത്. 48,000 രൂപയുടെ ഐഫോൺ 11 ആയിരുന്നു ഹർഷ ഓർഡർ ചെയ്തത്.
എന്നാൽ, 140 ഗ്രാമിന്റെ സോപ്പും ചെറിയ ഫോണുമാണ് ലഭിച്ചത്. ഓൺലൈൻ വ്യാപാര കമ്പനിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ മാറ്റിത്തരാമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ജൂലായിൽ ഹർഷ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
രണ്ട് മക്കളുടെ മാതാവായ യുവതി കാമുകനെത്തേടിയെത്തി;സ്വീകരിക്കാതെ വന്നപ്പോള്‍ നടുറോഡില്‍ കൈയാങ്കളി
പെരുവ: വിദേശത്ത് വച്ച് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് നാട്ടിലെത്തിയ വീട്ടമ്മ എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് കാമുകന്റെ അടുക്കലേയ്‌ക്ക്, എന്നാല്‍ കാമുകന്‍ സ്വീകരിക്കാതെ വന്നതോടെ ഇരുവരും തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി.ചേര്‍ത്തല സ്വദേശിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ഇന്നലെ രാവിലെയാണ് വിദേശത്ത് നിന്നും നെടുമ്ബാശേരിയില്‍ എത്തിയത്. അവിടെ നിന്നും ഇന്നലെ ഉച്ചയോടെയാണ് പെരുവ മൂര്‍ക്കാട്ടുപടിയിലുള്ള യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയ വഴിയാണ് യുവാവും വീട്ടമ്മയും പരിചയപ്പെട്ടത്.ഇന്നലെ ഉച്ചയോടെ കാരിക്കോട് കയ്യൂരിക്കല്‍ ജങ്‌ഷനിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കയ്യാങ്കളിയില്‍ എത്തുകയും ചെയ്‌തത്. നാട്ടുകാര്‍ ഇടപെട്ടതോടെ വെള്ളൂര്‍ പോലീസ് സ്‌ഥലത്തെത്തി ഇരുവരെയും സേ്‌റ്റഷനിലേക്ക് മാറ്റുകയായിരുന്നു.മാസങ്ങളായി തുടങ്ങിയ ഫേയ്‌സ്‌ബുക്ക് പ്രണയത്തിനിടയില്‍ വീട്ടമ്മയോട് യുവാവ് വന്‍ തുകയും കൈപ്പറ്റിയിരുന്നു.
പോലീസ് ഇടപെട്ട് യുവാവിന്റെ വിവരങ്ങള്‍ പറഞ്ഞതോടെ താന്‍ നല്‍കിയ പണം കിട്ടിയാല്‍ മതിയെന്നും ബന്ധത്തില്‍ നിന്നും പിന്‍മാറുകയാണെന്നും വീട്ടമ്മ അറിയിച്ചു. വീട്ടമ്മയുടെ ഭര്‍ത്താവ് കഴിഞ്ഞ ആഴ്‌ച മരിച്ചു പോയിരുന്നു. പന്ത്രണ്ടും, പത്തും വയസ് പ്രായമായ രണ്ട് പെണ്‍കുട്ടികളുണ്ട് വീട്ടമ്മക്ക്.യുവാവിന്റെ പിതാവ് മരത്തില്‍ നിന്നും വീണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ അവിടെ വച്ച് പരിചയപ്പെട്ട മറ്റൊരു യുവതി ചെവ്വാഴ്‌ച മുതല്‍ യുവാവിന്റെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു.
ഇവരുമായിട്ടുള്ള വിവാഹം ഞായറാഴ്‌ച നടത്താനിരിക്കെയാണ് ഈ സംഭവം. നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ചതാണ് യുവാവ്.