കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15 കുട്ടികള്‍ക്ക് പരിക്കേറ്റു.കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൻ്റെ കാരണം വാഹനത്തിൻ്റെ അമിത വേഗതയെന്നാണ് പ്രാഥമിക സൂചന. കണ്ണൂർ വളക്കൈ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. സ്കൂള്‍ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ സ്ഥത്തെത്തി നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കുട്ടികളെ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് തവണ മറിഞ്ഞ ശേഷം റോഡിലേക്ക് വീഴുകയായിരുന്നു. അതേ സമയം, സ്ഥിരം ഇതുവഴി വരുന്ന ബസ്സാണ് മറിഞ്ഞതെന്നും അപകട സാധ്യതയുള്ള ഇറക്കത്തില്‍ വെച്ചായിരുന്നു അപകടം എന്നും ദൃക്സാക്ഷി പറയുന്നു. ‘വലിയ ശബ്ദവും കുട്ടികളുടെ കരച്ചിലും കേട്ടാണ് ഓടി വന്നത്. വന്ന പാടെ ഓടിയെത്തി കുട്ടികളെ എടുത്തു. വണ്ടിക്ക് അടിയില്‍ ഒരു കുട്ടിപെട്ടു പോയിരുന്നു.