ബെംഗളൂരു : അസമില്‍ നിന്നുള്ള വ്ലോഗർ ആയ , മായ ഗോഗോയി എന്ന യുവതിയെ ബെംഗളൂരുവിലെ ഇന്ദിരാ നഗർ പ്രദേശത്തെ ഒരു സർവീസ് അപ്പാർട്ട്‌മെൻ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.നവംബർ 23 ന് യുവതിയും ഇവരുടെ കാമുകനെന്ന് സംശയിക്കുന്ന ആരവ് എന്നയാളും സർവീസ് അപ്പാർട്ട്‌മെൻ്റില്‍ ചെക്ക് ഇൻ ചെയ്‌തതായി റിപ്പോർട്ട്.നവംബർ 23 ന് ഇരയും ആരവ് ഹർണി എന്നയാളും സർവീസ് അപ്പാർട്ട്‌മെൻ്റില്‍ ചെക്ക് ഇൻ ചെയ്‌തതായി റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ ഇയാള്‍ അപ്പാർട്ട്മെന്റില്‍ നിന്നും രക്ഷപ്പെട്ടു . ഇയാള്‍ മലയാളി ആണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.
പ്രണയബന്ധം തകര്‍ന്നു; 25കാരി ആത്മഹത്യ ചെയ്തു; ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും
പ്രണയബന്ധം തകര്‍ന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു. ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും.കോയമ്ബത്തൂരില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നീലഗിരി ജില്ലയിലെ പന്തല്ലൂര്‍ സ്വദേശിയായ തമിഴ്‌സെല്‍വനെയാണ് തിങ്കളാഴ്ച പട്ടാപ്പകല്‍ കുത്തിക്കൊന്നത്. പന്തല്ലൂര്‍ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട 28കാരന്‍. കോയമ്ബത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വിരുത് നഗറിലാണ് യുവാവിന്റെ അമ്മ താമസിച്ചിരുന്നത്. അമ്മ വീടിനടുത്തായിരുന്നു യുവാവ് പ്രണയിച്ചിരുന്ന 25കാരിയായ ആനന്ദിയുടെ വീട്.മൂന്ന് വര്‍ഷത്തിലേറെ ആനന്ദിയുമായി പ്രണയ ബന്ധം മുന്നോട്ട് പോവുന്നതിനിടയില്‍ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇതോടെ ആനന്ദിയുമായുള്ള വിവാഹം യുവതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. യുവാവ് വിവാഹത്തില്‍ നിന്ന് പിന്തിരിയുകയാണെന്ന് വ്യക്തമായതിന് പിന്നാലെ യുവതി രണ്ട് മാസത്തിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.
ആനന്ദിയുടെ മരണത്തിന് പകരം വീട്ടാനുള്ള ശ്രമത്തിലാണ് തിങ്കളാഴ്ച പട്ടാപ്പകല്‍ കൊലപാതകം നടന്നത്. മലൈകണിയും മകന്‍ രാജ്‌റാം എന്നിവര്‍ ചേര്‍ന്ന് തമിഴ്‌സെല്‍വന്‍ ജോലി ചെയ്തിരുന്ന ആശുപത്രി സ്ഥലത്തെ ഒഴിഞ്ഞ ഇടത്തേക്ക് വിളിച്ച് വരുത്തിയാണ് കൊലപാതകം നടത്തിയത്. ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടാവുകയും അച്ഛനും മകനും തമിഴ്‌സെല്‍വനെ ആക്രമിക്കുകയും ആയിരുന്നു. നെഞ്ചിലും വയറിലുമാണ് യുവാവിന് കുത്തേറ്റത്.
തമിഴ്‌സെല്‍വന്‍ തളര്‍ന്ന് വീണതിന് പിന്നാലെ ഇവര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിനെ കാല്‍നടയാത്രക്കാരാണ് കണ്ടെത്തിയത്. ആശുപത്രിയിലേക്ക് യുവാവിനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് പരിസരത്തെ സിസിടിവി ദൃശ്യത്തില്‍ നിന്നാണ് കേസിലെ പ്രതികളേക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് നിന്ന് യുവാവിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനേയും മകനേയും തിരുപ്പൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്.