ബംഗളൂരു: വിജനപുര അയ്യപ്പക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ പുലർച്ച 5.30ന് മഹാഗണപതി ഹോമം നടക്കും. രാവിലെ ഒമ്ബതിന് മഹാമൃത്യുഞ്ജയ ഹോമം, വൈകീട്ട് 6.30ന് ദീപാരാധന, തുടർന്ന് നൃത്തപരിപാടി, വിവിധ പൂജകള്‍ എന്നിവ നടക്കും. രാത്രി ഒമ്ബതു മുതല്‍ ഭജന അരങ്ങേറും.
ദൊംലൂർ അയ്യപ്പക്ഷേത്രത്തില്‍ മഹാ ശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കും. പുലർച്ച 5.30ന് മഹാഗണപതി ഹോമം, 7.30ന് രുദ്രാഭിഷേക രുദ്രപൂജ, മൃത്യുഞ്ജയ ഹോമം, മഹാമംഗളാരതി, വൈകീട്ട് വിശേഷാല്‍ ദീപാരാധന എന്നിവ നടക്കും. ഫോണ്‍: 9945243133.