Home കർണാടക ബെംഗളൂരില്‍ ഇന്ന് ഗതാഗത നിയന്ത്രണം: ഈ വഴി പോകരുത്, മുന്നറിയിപ്പ്

ബെംഗളൂരില്‍ ഇന്ന് ഗതാഗത നിയന്ത്രണം: ഈ വഴി പോകരുത്, മുന്നറിയിപ്പ്

by ടാർസ്യുസ്

ബെംഗളൂരു: കെംപെഗൗഡ ജയന്തി വിപുലമായി ആഘോഷിക്കാൻ കർണാടക സർക്കാർ . കെംഗേരി ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുതായി വികസിപ്പിച്ച കെംപെഗൗഡ ലേഔട്ടിലാണ് പ്രധാന ആഘോഷ പരിപാടി നടക്കുക.മുഖ്യമന്ത്രി ഡി കെ ശിവകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികള്‍, വിവിധ മേഖലയിലെ പ്രമുഖർ എന്നിവരടക്കം 50,000ത്തോളം പേർ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്വൻജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ഇന്ന് പ്രത്യേക നിയന്ത്രണങ്ങള്‍ ബെംഗളൂരു ട്രാഫിക് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 4 മണിവരെയാണ് നിയന്ത്രണങ്ങള്‍. മൈസൂരു റോഡ്, കൊമ്മഘട്ട മെയിൻ റോഡ്, കെംഗേരി സാറ്റലൈറ്റ് ടൗണ്‍, മഗഡി മെയിൻ റോഡ്, ഇവയുമായി ബന്ധിപ്പിക്കുന്ന സമീപ റോഡുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍.

ചരക്കുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലമാരിഗോള്‍ഡ് സ്കൂള്‍ ജങ്ഷൻ മുതല്‍ ഭീമനകുപ്പെ ജങ്ഷൻ വരെയുള്ള ഭാഗത്ത് എല്ലാ ചരക്കുവാഹനങ്ങള്‍ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മൈസൂരു മെയിൻ റോഡ് വഴി ചള്ളഘട്ട മെട്രോ സ്റ്റേഷനിലെത്തി അവിടെ നിന്ന് നൈസ് റോഡ് വഴി പോകണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കൊമ്മഘട്ട ജങ്ഷൻ (കെംഗേരി ക്ലബ്) മുതല്‍ ഹോസബ്യരോഹള്ളി ഗ്രാമത്തിലേക്കുള്ള പെരിഫറല്‍ റോഡിലും ചരക്കുവാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഹോസകേരേഹള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിശ്വേശ്വരയ്യ ലേഔട്ട് റിങ് റോഡ് വഴി ഉള്ളാലിലെത്തി, തുടർന്ന് കെ എല്‍ ഇ കോളേജ് കടന്ന് മഗഡി മെയിൻ റോഡ് വഴി പോകണമെന്നാണ് നിർദേശം.രാവിലെ 6 മുതല്‍ വൈകിട്ട് 4 മണിവരെ നഗരത്തിലെ ചില പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി.

മധു ജങ്ഷൻ മുതല്‍ കുമ്പളഗോഡ് ജങ്ഷൻ വരെയുള്ള മൈസൂരു റോഡ്,സോംപുര ടോള്‍ മുതല്‍ മഗഡി മെയിൻ റോഡ് ജങ്ഷൻ വരെയുള്ള നൈസ് റോഡ്, ചള്ളഘട്ട മെയിൻ റോഡ്, കെംഗേരി സാറ്റലൈറ്റ് ടൗണിലെ റെയിൻബോ ബ്രിഡ്ജ് മുതല്‍ കൊമ്മഘട്ട ഭാഗത്തേക്കുള്ള റോഡ് എന്നിവിടങ്ങളില്‍ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ഈ വഴികളിലൂടെ പോകാൻ ഉദ്ദേശിക്കുന്നവർ കഴിയുന്നതും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ബദല്‍ മാർഗങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.യാത്രക്കാർ ശ്രദ്ധിക്കേണ്ടത്ആഘോഷ പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് നടക്കുന്ന കെംപെഗൗഡ ലേഔട്ടിനും സമീപപ്രദേശങ്ങള്‍ക്കും ചുറ്റും തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുകയും അത്യാവശ്യ യാത്രകള്‍ക്ക് ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി. താല്‍ക്കാലികമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളോടും വഴിതിരിച്ചുവിടലുകളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group