Home തിരഞ്ഞെടുത്ത വാർത്തകൾ യുവാവിനെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

യുവാവിനെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍

by ടാർസ്യുസ്

പത്തനംതിട്ട: ആറന്മുള നാരങ്ങാനം കടമ്മനിട്ട വഴിത്താനത്ത് വീട്ടില്‍ റെജി ജോർജ് (39) , തിരുവനന്തപുരം മലയിൻകീഴ് മേപ്രക്കുഴി വടക്കേതില്‍ വീട്ടില്‍ സുനില്‍ ഗുപ്ത (45) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.കടമ്മനിട്ട അന്ത്യാളൻകാവില്‍ വെച്ച്‌ ഈ മാസം 19 ആം തീയതി രാത്രി 9.15 ഓടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അന്ത്യാളൻകാവ് തെക്കടത്തു വീട്ടില്‍ 48 വയസുളള ജിനുവിനെയാണ് വെള്ള വാഗണർ കാറില്‍ എത്തി യ സംഘം കാറില്‍ ഇരുന്നുകൊണ്ട് വെട്ടി വീഴ്ത്തിയത്. വെട്ടുകൊണ്ട് തറയില്‍ വീണ യുവാവിനെ കാറില്‍ നിന്നിറങ്ങിയ അഞ്ചംഗ സംഘം മാരകായുധങ്ങള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ആക്രമണത്തിനിരയായ യുവാവിന്റെ രണ്ട് മൊബൈല്‍ ഫോണുകളും 20,000 രൂപയും അക്രമി സംഘം കവർന്നെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട സംഘത്തെക്കുറിച്ച്‌ പ്രാഥമികമായി ഒരു വിവരവും ലഭ്യമായിരുന്നില്ല.അന്വേഷണത്തിനൊടുവില്‍ റെജി ജോർജിനെയും, സുനില്‍ ഗുപ്തയെയും ഏഴംകുളത്തു നിന്നുമാണ് ആറന്മുള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി റെജി ജോർജ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം പത്തനംതിട്ട ജില്ലകളിലായി കൊലപാതകം മോഷണം പിടിച്ചുപറി ഉള്‍പ്പെടെ എട്ട് ക്രിമിനല്‍ കേസുകളിലും , സുനില്‍ ഗുപ്ത കോഴിക്കോട് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മോഷണം പിടിച്ചുപറി കൊലപാതകശ്രമം ഉള്‍പ്പെടെ 17 ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് ആറന്മുള സർക്കിള്‍ ഇൻസ്പെക്ടർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group