ബെംഗളൂരു: കർണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു.വാല്‍മീകി അഴിമതിയില്‍ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസില്‍ ഇഡി കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതില്‍ പ്രതിഷേധവും ഉയർന്നിരുന്നു. നാഗേന്ദ്രയ്ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോട് അനുമതി തേടിയിരുന്നു. ഗവർണർ അനുമതി നല്‍കാനിരിക്കെയാണ് രാജി.പുനഃസംഘടനയിലൂടെയാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസഭയിലെത്തിയത്. സിദ്ധരാമയ്യ സർക്കാരില്‍ പട്ടികവർഗ മന്ത്രിയായിരുന്നു നാഗേന്ദ്ര. വാല്‍മീകി കോർപ്പറേഷൻ അഴിമതി ആരോപണത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. 2024 ജൂണിലായിരുന്നു രാജി. ഡികെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെയാണ് വീണ്ടും മന്ത്രിയായത്.
