പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്തി എന്ന സ്ഥാപനത്തിലാണ് സംഭവം.പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയാണ് കടയുടമയും തൊഴിലാളികളും ചേർന്ന് മർദ്ദിച്ചത്. കുട്ടികളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. കട ഉടമയടക്കം മൂന്നുപേരെ പേട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഹാഫ് മന്തിക്കൊപ്പം അധികമായി ചോറ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതർക്കമുണ്ടായത്. ഫുള്‍ മന്തിക്കൊപ്പം മാത്രം അധികമായി റൈസ് നല്കാൻ സാധിക്കൂവെന്നായിരുന്നു കടയിലെ ജീവനക്കാരുടെ വാദം. എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കാണ് മർദ്ദനമേറ്റത്.
