Home Featured വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം, ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം, ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം

by admin

പോർച്ചുഗലിന്റെയും ലിവർപൂളിന്റെയും മുന്നേറ്റ നിര താരം ഡിയോഗോ ജോട്ട( 28 ) വാഹനാപകടത്തില്‍ മരിച്ചു. സ്പാനിഷ് ദിനപത്രമായ മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.താരത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന സഹോദരൻ ആന്ദ്രേ ജോട്ടയും ( ഫുട്‍ബോള്‍ താരം) അപകടത്തില്‍ മരിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകള്‍.സമോറയ്ക്ക് സമീപം ഉള്ള പട്ടണത്തിനടുത്താണ് അപകടം നടന്നത്. ജോട്ട സഹോദരനോടൊപ്പം തന്റെ ലംബോർഗിനി കാറിലാണ് യാത്ര ചെയ്തിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന ലംബോർഗിനിയുടെ ടയർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ആയിരുന്നു ജോട്ടയുടെ വിവാഹം കഴിഞ്ഞത്. തന്റെ കാമുകിയായ റൂട്ട് കാർഡോസോയെ ജോട്ട വിവാഹം കഴിച്ചത് ജൂണ്‍ 22 നായിരുന്നു. ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ വലിയ രീതിയില്‍ തന്നെ വൈറല്‍ ആയിരുന്നു. 2020 സെപ്റ്റംബറില്‍ വോള്‍വർഹാംപ്ടണ്‍ വാണ്ടറേഴ്‌സില്‍ നിന്ന് 40 മില്യണ്‍ പൗണ്ടിലധികം പ്രതിഫലത്തിലാണ് ഈ മുന്നേറ്റ താരവുമായി ലിവർപൂള്‍ കരാറിലെത്തിയത്. ലിവർപൂളിനായി 123 മത്സരങ്ങള്‍ കളിച്ച താരം 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

1996 ഡിസംബര്‍ 4ന് പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ ജനിച്ച ഡിയാഗോ Pacos de Ferreira യില്‍ നിന്നാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2014-ല്‍, 17-ാം വയസ്സില്‍, പൗലോ ഫോന്‍സെക്കയുടെ കീഴില്‍ At. Reguengso നെതിരെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടി. തന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോള്‍ നേടിയ താരം, ഫുട്‌ബോള്‍ ലോകത്ത് വേഗത്തില്‍ ശ്രദ്ധ നേടി.2016-ല്‍ Atlético Madridലേക്ക് മാറിയെങ്കിലും അവിടെ സീനിയര്‍ ടീമിനായി കളിച്ചില്ല. പകരം, FC Porto, Wolverhampton Wanderers എന്നിവിടങ്ങളിലേക്ക് ലോണില്‍ പോയി.

Wolverhampton നെ, 2017-18 സീസണില്‍, Championshipല്‍ നിന്ന് Premier League- ലേക്ക് പ്രൊമോഷന്‍ നേടാന്‍ സഹായിച്ചു. 2020-ല്‍ 41 മില്യണ്‍ യൂറോയ്ക്ക് Liverpoolലേക്ക് മാറിയ ജോട്ട, Jurgen Klopp ന്റെ ആക്രമണനിരയില്‍ ഒരു പ്രധാന താരമായി മാറി.Liverpool-ല്‍, 182 മത്സരങ്ങളില്‍ 65 ഗോളുകള്‍ നേടി, 2024-25 സീസണില്‍ Premier League, 2022ല്‍ FA Cup, League Cup എന്നിവ നേടി. 2021-22 സീസണില്‍ 21 ഗോളുകളും 6 അസിസ്റ്റുകളും നേടി തന്റെ മികച്ച പ്രകടനം കാഴ്ചവച്ചു.അന്താരാഷ്ട്ര തലത്തില്‍, 2019-ല്‍ Portugal ന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ച ജോട്ട, 49 മത്സരങ്ങളില്‍ 14 ഗോളുകള്‍ നേടി. 2019, 2025 വര്‍ഷങ്ങളില്‍ UEFA Nations League കിരീടങ്ങള്‍ നേടി.

Euro 2020, 2022 World Cup എന്നിവയിലും താരം കളിച്ചു.ഫുട്‌ബോളിന് പുറത്ത്, ഒരു eSports ഉടമയായിരുന്ന ജോട്ട, FIFA 21 ഗെയിമില്‍ ഒരു ഘട്ടത്തില്‍ ലോക ഒന്നാം നമ്ബര്‍ ആയിരുന്നു. Luna Galaxy എന്ന eSports ടീമിന്റെ ഉടമയായിരുന്നു താരം.സഹതാരങ്ങളും എതിരാളികളും ഒരുപോലെ ബഹുമാനിച്ചിരുന്ന താരമാണ് ജോട്ട. അസാധാരണമായ ഒരു വ്യക്തി, എല്ലാവരാലും ബഹുമാനിക്കപ്പെട്ട, സന്തോഷം പകരുന്ന ഒരു മനുഷ്യന്‍, എന്നാണ് Portuguese Football Federation താരത്തെ വിശേഷിപ്പിച്ചത്.ഡിയോഗോ ജോട്ടയുടെ കരിയര്‍, അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ്. ലിവര്‍പൂളിന്റേയും പോര്‍ച്ചുഗലിന്റെയും നട്ടെല്ലായി മാറിയ യുവതാരം ഫുട്‌ബോള്‍ ലോകത്ത് എന്നും ഓര്‍മിക്കപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group