Home Featured ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾ നാളെ മുതൽ സ്മാർട്ടാകും

ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസുകൾ നാളെ മുതൽ സ്മാർട്ടാകും

by admin

കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാ‍ർഡുകൾ കൊണ്ടുവരണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. 

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ലൈവിം​ഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു.

ചോദിച്ചപ്പോള്‍ ഫോണ്‍ കൊടുത്തില്ല; ഭര്‍ത്താവിനെ ഭാര്യ കത്രികകൊണ്ട് കുത്തി

ചോദിച്ചപ്പോള്‍ ഫോണ്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കത്രികകൊണ്ട് കുത്തി. ഇതിനുപുറമെ ഭാര്യയുടെ സഹോദരന്മാര്‍ കടയില്‍ കയറി തല്ലിയെന്നും പരാതി.ഫോണ്‍ കൊടുക്കാത്തതിനെച്ചൊല്ലി ഭാര്യയുടെ വക കൈക്കും വയറിനും കത്രികക്കുത്തും പുറമേ തല്ലും കിട്ടിയെന്നുള്ള പരാതിയുമായി 45-കാരനാണ് ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

തൃക്കണ്ണാടിനടുത്തുള്ള പരാതിക്കാരന്‍റെ അമ്മവീട്ടില്‍ വെച്ചാണ് കത്രികക്കുത്തുണ്ടായതെന്നാണ് പരാതി. ഉദുമയ്ക്കടുത്താണ് ഇദ്ദേഹത്തിന്‍റെ കട. ഏപ്രില്‍ 15-ന് നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യ അടക്കമുള്ളവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു

You may also like

error: Content is protected !!
Join Our WhatsApp Group