Home Featured കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി

കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി

by admin

കർണാടക: കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടം മുതൽ മണ്ണിട്ട് അടച്ച കുട്ട അതിർത്തി ചെക്ക്പോസ്റ്റ് തുറന്നു . മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന കുട്ട ചെക്ക്പോസ്റ്റ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെള്ളം കയറിയത് മൂലം ഗതാഗതം തടസ്സപ്പെട്ടതോടെയാണ് തുറന്നു കൊടുക്കാൻ തീരുമാനമായത് .

ആദ്യ ഘട്ടത്തിൽ ചരക്കു ഗതാഗതമായിരിക്കും കുട്ടയിൽ ഉണ്ടാവുക.അപ്രതീക്ഷിതമായി കർണാടക കുട്ട ചെക്ക് പോസ്റ്റ് തുറന്നതോടു കൂടി കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കേരളം കൂട്ടുപുഴ പാലം അടച്ചിരിക്കുകയാണ് . സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കിയ ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ

ആദ്യ ഘട്ട ലോക്കഡോൺ പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടക കുട്ട അതിർത്തിയിൽ മണ്ണിട്ട് അടച്ചതിനെതിരെ കേരളത്തിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്

ഇന്നലെ താരതമ്യേനെ മഴ ശക്തി കുറഞ്ഞതോടു കൂടി മുത്തങ്ങയിലെ ഗതാഗതം പുനരാരംഭിച്ചു തുടങ്ങി . മുത്തങ്ങ ,കുട്ട ചെക്ക്പോസ്റ്റുകൾ അടഞ്ഞു കിടന്നതോടെ മലബാറിലേക്കുള്ള യാത്ര വളരെ ക്ലേശകരമാവുകയായിരുന്നു .കൂടുതൽ പേരും തലപ്പാടി – മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴിയാണ് ഇന്നലെ മുതൽ യാത്ര ചെയ്യുന്നത് . വിവരങ്ങൾ അറിയാനും സഹായത്തിനും ഈ നമ്പറിൽ ബന്ധപ്പെടാം നിഹാസ് : 9847689535

മെസ്സി അത്ഭുതം തന്നെ!! നാപോളിയെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group