Home Featured ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക

ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക

by admin

ബം​ഗ​ളൂ​രു: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗോ​വ​ധ നി​രോ​ധ​നം ച​ർ​ച്ച​യാ​ക്കി ബി.​ജെ.​പി. ക​ർ​ണാ​ട​ക മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി പ്ര​ഭു ചൗ​ഹാ​നാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ഗോ​വ​ധ​വും ബീ​ഫ്​ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും വൈ​കാ​തെ നി​രോ​ധി​ക്കു​മെ​ന്ന പ്ര​സ്​​താ​വ​ന​യു​മാ​യി രം​ഗ​ത്ത്​ വ​ന്ന​ത്. ഗു​ജ​റാ​ത്ത്​ അ​ട​ക്ക​മു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ ഗോ​വ​ധ​നി​രോ​ധ​ന​ത്തി​​െൻറ മാ​തൃ​ക​യി​ലാ​ണ്​ നി​യ​മം ന​ട​പ്പാ​ക്കു​ക​യെ​ന്നും അ​തി​നാ​യി പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

2018 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ മു​ഖ്യ​വാ​ഗ്​​ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു സ​മ്പൂ​ർ​ണ ഗോ​വ​ധ​നി​രോ​ധ​നം. ക​ർ​ണാ​ട​ക​യി​ൽ നേ​ര​ത്തെ ത​ന്നെ ഗോ​വ​ധ​ത്തി​ന്​ വി​ല​ക്കു​ണ്ട്. 1964 ലെ ​ക​ർ​ണാ​ട​ക ഗോ​വ​ധ നി​രോ​ധ​ന ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കാ​ള, പോ​ത്ത്​ എ​ന്നി​വ​യെ​യും 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​തും ക​റ​വ വ​റ്റി​യ​തു​മാ​യ എ​രു​മ​ക​ളെ​യും അ​റു​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

bangalore malayali news portal join whatsapp group

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group