Home Featured ഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്സുകൾക്ക് നിരോധനവുമായി കർണാടക:സ്കൂളുകൾക്ക് പുതിയ നിർദ്ദേശം

ഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്സുകൾക്ക് നിരോധനവുമായി കർണാടക:സ്കൂളുകൾക്ക് പുതിയ നിർദ്ദേശം

by admin

ബെംഗളൂരു :വിദ്യാഭ്യാസ മന്ത്രി എസ്‌ സുരേഷ് കുമാർ ബുധനാഴ്ച അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കൊണ്ട് പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെ നിരോധനം ഏഴാം ക്ലാസ് വരെ നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം കർണാടക നിയമമന്ത്രി ജെ സി മധുസ്വാമി വ്യാഴാച പുറപ്പെടുവിച്ചു .

കുട്ടികളിൽ ഓൺലൈൻ ക്ലാസുകൾ ദോഷം ചെയ്‌തേക്കുമെന്ന് നിംഹാൻസ് ഗവേഷകർ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു . നിലവിൽ പല സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് പുതിയ തീരുമാനം .

ഗ്രാമ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള അസൗകര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം .കേരളത്തിൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനാവാത്തതിൽ മനം നൊന്തു വിദ്യാർത്ഥിനി ആത്മഹത്യാ ചെയ്തിരുന്നു .

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ അടച്ചിട്ടത് അനിശ്ചിതമായി തുടരുന്നതിനാൽ സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നത് സംബന്ധിച്ച് നിംഹാൻസിനോട് വിദഗ്ദാഭിപ്രായം അഭിപ്രായം ആരാഞ്ഞിരുന്നു.

ആറ് വയസ്സിനു താഴെയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾക്ക് വിധേയമാക്കരുത് : നിംഹാൻസ് ഡയറക്ടർ

ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഓൺലൈൻ സ്കൂളിംഗിന് വിധേയമാക്കരുതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (നിംഹാൻസ് ) തലവൻ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം      

സ്വകാര്യ സ്കൂളുകൾ മറ്റു ഉയർന്ന ക്ലാസ്സുകളിലേക്കുള്ള ഓൺലൈൻ ക്ലാസ്സുകൾക്ക് ഫീസ് ഈടാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്‌ സുരേഷ് കുമാർ ബുധനാഴ്ച പറഞ്ഞിരുന്നു .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group